പ്രധാന വാർത്തകൾ
സംസ്ഥാന സ്കൂൾ കായികമേള: ചീഫ് മിനിസ്റ്റഴ്സ് എവർ – റോളിങ് ട്രോഫി മുഖ്യമന്ത്രി കൈമാറിതിരുവനന്തപുരത്തെ മഴ മുന്നൊരുക്കം: അടിയന്തര സാഹചര്യം നേരിടാൻ നിർദേശംപൊതുവിദ്യാലയങ്ങളിൽ കുട്ടികൾ കുറയുന്നുവെന്ന പ്രചാരണം തെറ്റെന്ന് മന്ത്രി വി.ശിവൻകുട്ടിതസ്തിക നിർണയം പൂർത്തിയാകുമ്പോൾ അധ്യാപകർക്ക് തൊഴിൽ നഷ്ടമാകില്ല: മന്ത്രി വി. ശിവൻകുട്ടികൈരളി റിസര്‍ച്ച് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു: ജേതാക്കളെ അറിയാം”ഉദ്യമ” ഉന്നതവിദ്യാഭ്യാസ കോൺക്ലേവ്: ഡിസംബർ 19, 20 തീയതികളിൽനാലുവർഷ ബിരുദ കോഴ്സ്: പരീക്ഷ-മൂല്യനിർണയ പരിശീലനം ഫെബ്രുവരി 28നകം പൂർത്തിയാക്കുംനാലുവർഷ ബിരുദ പരീക്ഷകൾ: സമയം നീട്ടിനൽകിപ്ലസ്ടു കഴിഞ്ഞവർക്ക് ജർമ്മനിയിൽ സ്‌റ്റൈപന്റോടെ നഴ്‌സിങ് പഠനം: അപേക്ഷ 31വരെസിബിഎസ്ഇ 10,12 ക്ലാസുകളിലെ ബോർഡ് പരീക്ഷാ ടൈംടേബിൾ ഡിസംബറിൽ

ഈ വർഷം പ്ലസ് വൺ ക്ലാസുകൾ നേരത്തെ: പരീക്ഷാഫലത്തിൽ ആശങ്ക വേണ്ടെന്ന് മന്ത്രി

May 8, 2024 at 11:20 am

Follow us on

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം നേരത്തെ വരുന്ന സാഹചര്യത്തിൽ പ്ലസ് വൺ ക്ലാസുകൾ വേഗത്തിൽ ആരംഭിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി. കഴിഞ്ഞ വർഷത്തേക്കാൾ 11ദിവസം മുൻപേയാണ് എസ്എസ്എൽസി ഫലം പുറത്ത് വിടുന്നത്. ഇന്ന് വൈകിട്ട് 3നാണ് മന്ത്രി വി. ശിവൻകുട്ടി ഫലപ്രഖ്യാപനം നടത്തുക. തുടർന്ന് നാലോടെ വിവിധ വെബ്സൈറ്റുകൾ വഴി ഫലം ലഭ്യമാകും. വിദ്യാർത്ഥികൾക്ക് യാതൊരുവിധ ആശങ്കയും വേണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ഫലങ്ങളറിയാൻ http://results.kite.kerala.gov.in എന്ന പ്രത്യേക ക്ലൗഡധിഷ്ഠിത പോർട്ടലിന് പുറമെ ‘സഫലം 2024′ എന്ന മൊബൈൽ ആപ്പും കൈറ്റ് സജ്ജമാക്കിയിട്ടുണ്ട്. എസ്എസ്എൽസിയുടെ വ്യക്തിഗത റിസൾട്ടിനു പുറമെ സ്‌കൂൾ – വിദ്യാഭ്യാസ ജില്ല – റവന്യൂജില്ലാ തലങ്ങളിലുള്ള റിസൾട്ട് അവലോകനം, വിഷയാധിഷ്ഠിത അവലോകനങ്ങൾ, വിവിധ റിപ്പോർട്ടുകൾ തുടങ്ങിയവ ഉൾക്കൊള്ളുന്ന പൂർണ്ണമായ വിശകലനം പോർട്ടലിലും മൊബൈൽ ആപ്പിലും’റിസൾട്ട് അനാലിസിസ്’ എന്ന ലിങ്ക് വഴി ലോഗിൻ ചെയ്യാതെ തന്നെ ലഭിക്കും. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ‘Saphalam 2024’ എന്നു നൽകി ആപ് ഡൗൺലോഡ് ചെയ്യാം. ഇതിനു പുറമെ താഴെ കാണുന്ന വെബ്സൈററ്റുകൾ വഴിയും ഫലം അറിയാം.
http://sslcexam.kerala.gov.in http://results.kite.kerala.gov.in
https://pareekshabhavan.kerala.gov.in
http://prd.kerala.gov.in
ഈ വർഷം നേരത്തെയാണ് ഫലം പ്രഖ്യാപിക്കുന്നത്. കഴിഞ്ഞ വർഷം മെയ് 19 നാണ് എസ്എസ്എൽസി ഫലപ്രഖ്യാപനം നടത്തിയത്.

Follow us on

Related News