പ്രധാന വാർത്തകൾ
പ്ലസ്ടു ക്ലാസുകളിലും ഇനി പുതിയ പുസ്തകങ്ങൾ: പുസ്തക പരിഷ്ക്കരണ ജോലികൾ പുരോഗമിക്കുന്നു        ‘സബ്ജക്ട് മിനിമം’പദ്ധതി അടുത്ത അധ്യയന വർഷം മുതൽ എല്ലാ ക്ലാസിലുംനാല് വർഷ ഇന്റഗ്രേറ്റഡ് ബിഎഡ് പ്രവേശന രജിസ്‌ട്രേഷൻ 10വരെ: വിശദവിവരങ്ങൾ അറിയാംദക്ഷിണ മേഖല അണ്ടർ-14 ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ്: തമിഴ്‌നാടിനെ തകർത്ത് കേരളത്തിന് ഉജ്ജ്വല വിജയംഅഖിലേന്ത്യാ പണിമുടക്ക് ആരംഭിച്ചു: വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിക്കില്ലവിധവകളുടെ മക്കൾക്ക് പഠനസഹായം: അപേക്ഷ മാർച്ച്‌ 20വരെസ്കൂളിലും സർക്കാർ ചടങ്ങിലും ആദ്യം വന്ദേമാതരം: വന്ദേമാതരം നിർബന്ധമാക്കി ഉത്തരവിറങ്ങി അടുത്തവർഷം മുതൽ സ്കൂൾ ബാഗുകളുടെ ഭാരം കുറയും: ബാക്ക് ബെഞ്ചേഴ്സ് പദവിയും ഉണ്ടാവില്ലഅടുത്ത അധ്യയനവർഷം മുതൽ പ്ലസ് വണ്ണിൽ പുതിയ പുസ്തകങ്ങൾ: പരിഷ്ക്കരണം 15വർഷത്തിന് ശേഷംഎസ്എസ്എൽസി, ഹയർസെക്കന്ററി പരീക്ഷ: വിദ്യാർത്ഥികൾക്ക് സഹായം അഭ്യർത്ഥിക്കാം 

നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് ഫലം പ്രസിദ്ധീകരിച്ചു

Apr 30, 2024 at 8:00 am

Follow us on

തിരുവനന്തപുരം:നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് (എൻഎംഎംഎസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം https://pareekshabhavan.kerala.gov.in/, http://nmmse.kerala.gov.in/ എന്നീ വെബ്സൈറ്റുകളിൽ ലഭ്യമാണ്. പരീക്ഷാഭവൻ നടത്തുന്ന യോഗ്യത പരീക്ഷയുടെ അടിസ്ഥാനത്തിലാണ് സ്കോളർഷിപ്പിന് അർഹരായവരെ കണ്ടെത്തുന്നത്. ഓരോ വർഷവും മൂവായിരത്തി നാന്നൂറ്റി എഴുപത്തി മൂന്ന് (3,473) വിദ്യാർത്ഥികൾക്ക് ആണ് സ്കോളർഷിപ്പ് ലഭ്യമാകുക. അർഹരായ വിദ്യാർത്ഥികൾക്ക് 9, 10, 11, 12 ക്ലാസുകളിൽ ഓരോ വർഷവും പന്ത്രണ്ടായിരം രൂപ വെച്ച് സ്കോളർഷിപ്പ് ലഭിക്കും. രക്ഷിതാക്കളുടെ വാർഷിക വരുമാനം മൂന്നര ലക്ഷത്തിൽ കവിയരുത്. നാഷണൽ സ്കോളർഷിപ്പ് പോർട്ടൽ (എൻ.എസ്.പി.) വഴിയാണ് ഈ സ്കോളർഷിപ്പ് പദ്ധതിയുടെ നിർവഹണം നടക്കുന്നത്. അപേക്ഷ സ്വീകരിക്കലും, വെരിഫിക്കേഷൻ, പ്രോസസിംഗ്, അർഹരായവർക്ക് സ്കോളർഷിപ്പ് തുക ഡയറക്‌ട് ബാങ്ക് ട്രാൻസ്‌ഫർ സംവിധാനം വഴി നൽകൽ തുടങ്ങിയ പ്രവർത്തനങ്ങൾ ഈ പോർട്ടൽ വഴിയാണ് ആണ് നടത്തുന്നത്.

Follow us on

Related News