പ്രധാന വാർത്തകൾ
ഈ വർഷം മുതൽ അധ്യാപകർക്ക്​ 50 മണിക്കൂർ നിർബന്ധിത പരിശീലനവുമായി സിബിഎസ്ഇസർവകലാശാല പരീക്ഷയുടെ ചോദ്യപേപ്പർ വാട്സ്ആപ്പ് വഴി ചോർന്നു: പിന്നിൽ അധ്യാപകർLSS USS പരീക്ഷാഫലം 2025: വിശദ വിവരങ്ങൾ അറിയാംUGC NET പരീക്ഷ ജൂൺ 21മുതൽ: അപേക്ഷ മേയ് 8വരെസ്കൂൾ വിദ്യാർത്ഥികൾക്ക്സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സുകൾകാലിക്കറ്റ് സര്‍വകലാശാലാ പൊതുപ്രവേശന പരീക്ഷ (CU-CET): അപേക്ഷ ഏപ്രില്‍ 25 വരെ മാത്രംസ്വിമ്മിങ് പൂളുകൾ, അമ്യൂസ്മെന്റ് പാർക്കുകൾ: അമീബിക്ക് മസ്തിഷ്‌ക ജ്വരത്തിനെതിരെ ജാഗ്രത വേണംKEAM 2025: കേരള എൻജിനിയറിങ്, ഫാർമസി പ്രവേശന പരീക്ഷയുടെ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാംകൈറ്റിന്റെ ‘കീ ടു എൻട്രൻസ്’: എഞ്ചിനീയറിങ് മാതൃകാപരീക്ഷ ഏപ്രിൽ 16മുതൽരാജ്യത്തെ വിവിധ വിമാനത്താവളങ്ങളിൽ ജൂനിയർ എക്സിക്യൂട്ടിവ്: ആകെ 309 ഒഴിവുകൾ

അഖിലേന്ത്യ ഓപ്പൺ ഹാർഡ്‌വെയർ ഐഒടി: ജിയോസ്പേഷ്യൽ ഹാക്കത്തോൺ

Apr 27, 2024 at 4:00 pm

Follow us on

തിരുവനന്തപുരം:പ്രമുഖ വിദ്യാഭ്യാസ ഗവേഷണ സ്ഥാപനമായ ഐഐടി ബോംബെ അഖിലേന്ത്യാ തലത്തിൽ ഓപ്പൺ ഹാർഡ്‌വെയർ ഐ ഒ ടി – ജിയോസ്പേഷ്യൽ ഹാക്കത്തോൺ സംഘടിപ്പിക്കുന്നു. സംസ്ഥാന സർക്കാർ സ്ഥാപനമായ അന്താരാഷ്ട്ര സ്വതന്ത്ര വിജ്ഞാന ഗവേഷണ കേന്ദ്രത്തിന്റെയും (ഐസിഫോസ്) ഐഐടി തിരുപ്പതിയുടെയും പങ്കാളിത്തത്തോടെയാണ് ഐഐടി ബോംബെ – ഫോസീ ഹാക്കത്തോൺ സംഘടിപ്പിക്കുന്നത്. വിദ്യാർഥികൾക്കും ഐ ഒ ടി, ജിയോസ്പേഷ്യൽ വിദഗ്ധർക്കും പ്രൊഫഷനലുകൾക്കും സ്റ്റാർട്ടപ്പുകൾക്കും അവരുടെ ആശയങ്ങൾ അവതരിപ്പിക്കാനും കഴിവ് തെളിയിക്കാനും ഐ ഒ ടി – ജിയോസ്പേഷ്യൽ സാങ്കേതികവിദ്യ ഉപയോഗിച്ചു വിവിധ പ്രശനങ്ങൾക്ക് പരിഹാരം കണ്ടെത്താനുമുള്ള അവസരം ഒരുക്കുകയാണ് ഹാക്കത്തോണിന്റെ ലക്ഷ്യം. വിജയികൾക്ക് നേരിട്ട് ഐഐടി ബോംബെ നടത്തുന്ന വിവിധ ഫെല്ലോഷിപ്പ് / ഇന്റേൺഷിപ്പ് തുടങ്ങിയവയിലേക്ക് മുൻഗണന ലഭിക്കും. ഹാക്കത്തോണിന്റെ ഉദ്ഘാടനം ഏപ്രിൽ 29ന് ഉച്ചയ്ക്ക് 2.30ന് കാര്യവട്ടം സ്പോർട്സ് ഹബ്ബിലുള്ള ഐസിഫോസിൽ തദ്ദേശ സ്വയംഭരണവകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ എം ജി രാജമാണിക്യം നിർവഹിക്കും. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും : https://iot-gis-hackathon.fossee.in/home#about.

Follow us on

Related News

നാവാമുകുന്ദ, മാർബേസിൽ സ്കൂളുകൾക്കുള്ള വിലക്ക് പിൻവലിച്ചുള്ള ഉത്തരവ് ഉടനെന്ന് മന്ത്രി വി.ശിവൻകുട്ടി 

നാവാമുകുന്ദ, മാർബേസിൽ സ്കൂളുകൾക്കുള്ള വിലക്ക് പിൻവലിച്ചുള്ള ഉത്തരവ് ഉടനെന്ന് മന്ത്രി വി.ശിവൻകുട്ടി 

തിരുവനന്തപുരം:എറണാകുളത്ത് നടന്ന സംസ്ഥാന സ്കൂൾ കായിക മേളയുടെ സമാപന സമ്മേളനം...