പ്രധാന വാർത്തകൾ
അധ്യാപകരുടെKTET യോഗ്യത സംബന്ധിച്ച പുതുക്കിയ മാർഗ നിർദ്ദേശങ്ങൾ: ഉത്തരവിറങ്ങികേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഈ വർഷത്തെ വാ​ർ​ഷി​ക പ​രീ​ക്ഷാ ക​ല​ണ്ട​ർ5ലെ പ്ലസ്ടു ഹിന്ദി പരീക്ഷാ സമയത്തിൽ മാറ്റംകെടെറ്റ്: അപേക്ഷിക്കാനുള്ള സമയപരിധി 7ന് അവസാനിക്കുംപുതിയ വർഷം മുതൽ സ്‌കൂളുകളിൽ പരിഷ്‌ക്കാരം: വേനലവധി മാറ്റുമോ?മദർ തെരേസ സ്കോളർഷിപ്പിന് അപേക്ഷ നൽകാനുള്ള സമയപരിധി 9 ന് അവസാനിക്കുംപ്രതിമാസം 10,000 രൂപ വീതം 3 വർഷം ധനസഹായം: CM സ്കോളർഷിപ്പ് ആരംഭിച്ചുഉജ്ജ്വല ബാല്യം പുരസ്‌കാര വിതരണം ജനുവരി 2ന്നഴ്സറി അധ്യാപകർ, ആയ, ലൈബ്രേറിയന്‍ വിഭാഗക്കാരെ പാർട്ട് ടൈം ജീവനക്കാരായി സ്ഥിരപ്പെടുത്താൻ തീരുമാനംനാളെ 7 ജില്ലകളിൽ പൊതുഅവധി: 11നും 7 ജില്ലകളിൽ അവധി

സ്കൂൾ വിദ്യാർത്ഥികൾക്കുള്ള സമ്മർ ക്യാമ്പ് മെയ് 6മുതൽ

Apr 24, 2024 at 5:30 am

Follow us on

തിരുവനന്തപുരം:സ്‌കൂൾ വിദ്യാർഥികൾക്കിടയിൽ സ്വതന്ത്ര സോഫ്റ്റ്‌വെയറിൽ അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ അന്താരാഷ്ട സ്വതന്ത്ര വിജ്ഞാന ഗവേഷണ വികസന കേന്ദ്രം (ICFOSS) അഞ്ചു ദിവസം നീണ്ടുനിൽക്കുന്ന സമ്മർ ക്യാമ്പ് സംഘടിപ്പിക്കുന്നു. നിലവിൽ 8 മുതൽ 12 വരെ ഗ്രേഡുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കായി ഫ്രീ ആൻഡ് ഓപ്പൺ സോഴ്‌സ് സോഫ്റ്റ്‌വെയറിൽ നടത്തുന്ന ക്യാമ്പ് മേയ് 6 മുതൽ 10 വരെ കാര്യവട്ടം സ്‌പോർട്സ് ഹബ്ബിലെ ഐസിഫോസിൽ നടക്കും.

തത്സമയ ക്ലാസുകൾ, വ്യവസായ വിദഗ്ദരുടെ ഘടനാപരമായ പാഠ്യപദ്ധതി, സിമുലേഷനുകളിലൂടെയും പ്രോജക്ടുകളിലൂടെയും പ്രായോഗിക പരിജ്ഞാനം എന്നിവ കോഴ്‌സിന്റെ സവിശേഷതകളാണ്. ഓഫ് ലൈൻ മോഡിൽ (രാവിലെ 10 മുതൽ അഞ്ചുവരെ) നടത്തുന്ന ക്യാമ്പിലൂടെ സ്വതന്ത്രസോഫ്റ്റ്‌വെയർ, ഉബുണ്ടു ബേസിക്സ്, സ്ക്രൈബസ്- ഡെസ്‌ക്ടോപ്പ് പബ്ലിഷിംഗ് സോഫ്റ്റുവെയർ, പ്രോഗ്രാമിംഗ്, പൈത്തൺ, എഐ എന്നീ വിഷയങ്ങളെപ്പറ്റിയുള്ള പരിശീലനം നൽകും.

30 പേർക്കു പങ്കെടുക്കാം. ആദ്യം രജിസ്റ്റർ ചെയ്യുന്നവരെയാണ് ആദ്യം പരിഗണിക്കുന്നത്. മേയ് 2 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും https://icfoss.in/event-details/182 സന്ദർശിക്കുക അല്ലെങ്കിൽ രാവിലെ 10 മുതൽ വൈകിട്ട് അഞ്ചുവരെ 7356610110 | 0471-2413012/13/14 | 9400225962 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.

Follow us on

Related News