തിരുവനന്തപുരം: കേന്ദ്ര സർവകലാശാലകളിലും രാജ്യത്തെ വിവിധ കോളജുകളിലും ബിരുദ പ്രവേശനത്തിനുള്ള പൊതുപ്രവേശന പരീക്ഷയായ സിയുഇടി- യുജി മെയ് 15 മുതൽ ആരംഭിക്കും. ബിരുദ പ്രവേശനത്തിന് രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾക്ക് http://nta.ac.in വഴി വിശദവിവരങ്ങൾ അറിയാം. പരീക്ഷ മെയ് 15ന് ആരംഭിച്ച് മെയ് 24ന് അവസാനിക്കും. കംപ്യൂട്ടർ,പേന,പേപ്പർ എന്നിവ ഉപയോഗിച്ച് ഹൈബ്രിഡ് മോഡിലാണ് പരീക്ഷ നടത്തുക. രാജ്യത്തെ 380 കേന്ദ്രങ്ങളിലും വിദേശത്ത് 26 നഗരങ്ങളിലുമായി 13.48 ലക്ഷം വിദ്യാർഥികളാണ് പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്തിരിക്കുന്നത്. ആകെ 63 വിഷയങ്ങളിലാണ് പരീക്ഷ നടക്കുക. ഒരു വിഷയത്തിന് 45 മിനിറ്റ് ദൈർഘ്യമുള്ള പരീക്ഷയാണുണ്ടാവുക. അക്കൗണ്ടൻസി, ഇക്കണോമിക്സ്, ഫിസിക് സ്, കമ്പ്യൂട്ടർ സയൻസ്/ഇൻഫർമാറ്റിക്സ് പ്രാക്ടീസ്, കെമിസ്ട്രി, മാത്തമാറ്റിക്സ്/അ പ്ലൈഡ് മാത്തമാറ്റിക്സ്, ജനറൽ ടെസ്റ്റ് തുട ങ്ങിയ പരീക്ഷകൾക്ക് 60 മിനിറ്റ് ദൈർഘ്യമു ണ്ടാകും. കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ബന്ധപ്പെടുക. ഫോൺ: 011 – 40759000/011 – 69227700, ഇ-മെയിൽ cuet-ug@nta.ac.in

എല്ലാ സ്കോളർഷിപ്പിനും കൂടി ഒരുപരീക്ഷ: പുതിയ പരിഷ്ക്കാരം വരുന്നു
തിരുവനന്തപുരം: എൽഎസ്എസ്, യുഎസ്എസ് അടക്കമുള്ള സ്കൂൾ സ്കോളർഷിപ്പ് പരീക്ഷകളെല്ലാം...