തിരുവനന്തപുരം:കോട്ടയത്തുള്ള കെ.ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർസിൽ മൂന്നുവർഷ പിജി ഡിപ്ലോമ കോഴ്സുകളിൽ പ്രവേശനത്തിന് അവസരം. ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ സംവിധാനം, തിരക്കഥ രചന, സിനിമോട്ടോഗ്രാഫി, എഡിറ്റിങ്, ഓഡിയോഗ്രാഫി, അഭിനയം, അനിമേഷൻ ആൻഡ് വിഷ്വൽസ് എഫക്ടസ് എന്നീ വിഷയങ്ങളിലാണ് പ്രവേശനം. എല്ലാം റെസിഡൻഷ്യൽ കോഴ്സുകൾ ആണ്. ഓരോ വിഭാഗത്തിലും 10 വീതം സീറ്റുകളാണ് ഉള്ളത്. ദേശീയതലത്തിൽ നടക്കുന്ന പ്രവേശന പരീക്ഷയുടെയും ഒരാഴ്ചത്തെ ഓറിയന്റേഷൻ കോഴ്സിന്റെയും അടിസ്ഥാനത്തിലാണ് പ്രവേശനം. ഇതോടൊപ്പം അഭിമുഖവും ഉണ്ടാകും. ഓൺലൈൻ വഴിയാണ് അപേക്ഷ നൽകേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് http://kmnibsa.com സന്ദർശിക്കുക. ഫോൺ:9061706113.
ഡൽഹി സർവകലാശാല ബിരുദ കോഴ്സുകൾ: മൂന്നാം അലോട്മെന്റ് പ്രകാരമുള്ള പ്രവേശനം 15വരെ
തിരുവനന്തപുരം:ഡൽഹി സർവകലാശാലയുടെ ബിരുദ പ്രവേശനത്തിനുള്ള മൂന്നാംഘട്ട...