പ്രധാന വാർത്തകൾ
കാലിക്കറ്റിൽ നാലുവർഷ ബിരുദം: ജൂൺ ഒന്നുവരെ അപേക്ഷിക്കാംവിദ്യാഭ്യാസ മന്ത്രിയുടെ യോഗത്തില്‍ പ്രതിഷേധം: എംഎസ്എഫ് സംസ്ഥാന സെക്രട്ടറി അറസ്റ്റില്‍ഹയര്‍സെക്കന്‍ററി ജേണലിസം അധ്യാപകരുടെ സംസ്ഥാന സമ്മേളനം നാളെ തിരൂരിൽഹയർസെക്കൻഡറി സ്ഥലംമാറ്റ നടപടികൾ പൂർത്തിയാക്കാൻ ഉള്ളത് 389 അധ്യാപകർ മാത്രം: മന്ത്രി വി.ശിവൻകുട്ടിസവിശേഷ വിദ്യാലയ പാഠ്യപദ്ധതിയിൽ തൊഴിൽലധിഷ്ഠിത വിദ്യാഭ്യാസത്തിന് പരിഗണന നൽകും: വി.ശിവൻകുട്ടികാലിക്കറ്റ്‌ സർവകലാശാല ഇന്ന് പ്രസിദ്ധീകരിച്ച പരീക്ഷാഫലങ്ങൾസ്കൂളുകൾ പാഠപുസ്തകങ്ങൾ കൈപ്പറ്റണം: കർശന നിർദേശംനാലുവർഷ ബിരുദം: താല്പര്യമുള്ള വിഷയങ്ങൾ തിരഞ്ഞെടുക്കാൻ അവസരംപുതിയ അധ്യയന വർഷം: കെട്ടിട, വാഹന ഫിറ്റ്നസ് സർട്ടിഫിക്കറ്റുകൾ നൽകാൻ കാലതാമസം വരുത്തരുത്കാലിക്കറ്റ് സർവകലാശാല ബിരുദ പരീക്ഷാഫലം: 82.40 ശതമാനം വിജയം

കേരള മീഡിയ അക്കാദമിയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷനിലെ പ്രവേശനം: വിശദവിവരങ്ങൾ അറിയാം

Apr 16, 2024 at 5:00 pm

Follow us on

തിരുവനന്തപുരം:സംസ്ഥാന സർക്കാർ സ്ഥാപനമായ കേരള മീഡിയ അക്കാദമിയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷൻ നടത്തുന്ന പിജി ഡിപ്ലോമ കോഴ്‌സ് പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ജേണലിസം ആൻഡ് കമ്യൂണിക്കേഷൻ, ടെലിവിഷൻ ജേണലിസം, പബ്ലിക് റിലേഷൻസ് ആൻഡ് അഡ്വർടൈസിങ്ങ് എന്നീ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്‌സുകൾക്ക് മെയ് 15വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ഏതെങ്കിലും വിഷയത്തിൽ ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാനവർഷ ബിരുദ പരീക്ഷ എഴുതുന്നവർക്കും, പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. 31.5.2024 ൽ 28 വയസ്സ് കവിയരുത്. പട്ടികജാതി, പട്ടികവർഗ, ഒ.ഇ.സി. വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവുണ്ടായിരിക്കും. ഈ വിഭാഗക്കാർക്ക് ഫീസിളവും ഉണ്ടാകും. അഭിരുചി പരീക്ഷയുടേയും ഇന്റർവ്യൂവിന്റേയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. പ്രവേശന പരീക്ഷ ഓൺലൈനായാണ് നടത്തുന്നത്.
പ്രിന്റ് ജേണലിസം, റേഡിയോ, ഓൺലൈൻ, സോഷ്യൽ മീഡിയ, ബ്രോഡ്കാസ്റ്റ് ജേണലിസം, മൊബൈൽ ജേണലിസം തുടങ്ങിയ മാധ്യമപ്രവർത്തനത്തിന്റെ വിവിധ മേഖലകളിൽ പരിശീലനം നൽകുന്ന സമഗ്രമായ പാഠ്യപദ്ധതിയാണ് ജേണലിസം ആൻഡ് കമ്യൂണിക്കേഷൻ കോഴ്‌സ്. ടെലിവിഷൻ ജേണലിസം, ന്യൂസ് ആങ്കറിംഗ്, വീഡിയോ കാമറ, വീഡിയോ എഡിറ്റിങ്ങ്, ഡോകുമെന്ററി പ്രൊഡക്ഷൻ, മീഡിയ കൺവെർജൻസ്, മൊബൈൽ ജേണലിസം, തുടങ്ങി ദൃശ്യമാധ്യമ മേഖലയിൽ സമഗ്രമായ പ്രായോഗിക പരിശീലനം നൽകുന്ന കോഴ്‌സാണ് ടെലിവിഷൻ ജേണലിസം. പബ്ലിക് റിലേഷൻസ്, അഡ്വർടൈസിങ്ങ് മേഖലയിലെ നൂതനപ്രവണതകളിൽ പ്രായോഗിക പരിശീലനത്തിന് ഊന്നൽ നൽകുന്നതാണ് പബ്ലിക് റിലേഷൻസ് ആൻഡ് അഡ്വർടൈസിങ്ങ് കോഴ്‌സ്.

ഒപ്പം, ജേണലിസം, ക്രീയേറ്റീവ് റൈറ്റിങ്, പോഡ്കാസ്റ്റിംഗ്, ഡിജിറ്റൽ മാർക്കറ്റിങ്, ആഡ് ഫിലിം മേക്കിങ് എന്നിവയിലും സവിശേഷപരിശീലനം നൽകുന്നു.
ഇന്റേൺഷിപ്പും, പ്രാക്ടിക്കലും ഉൾപ്പെടെ കോഴ്‌സിന്റെ ദൈർഘ്യം ഒരുവർഷമാണ്. കോഴ്‌സ് സംബന്ധിച്ച വിശദ വിവരങ്ങൾ മീഡിയ അക്കാദമിയുടെ http://keralamediaacademy.org എന്ന വെബ്‌സൈറ്റിൽ ലഭിക്കും. അപേക്ഷകൾ ഓൺലൈനായി വെബ്‌സൈറ്റിലൂടെ സമർപ്പിക്കാം. അപേക്ഷാഫീസ് 300 രൂപ (പട്ടികജാതി, പട്ടികവർഗ, ഒ.ഇ.സി. വിഭാഗക്കാർക്ക് 150 രൂപ) ഇ-ട്രാൻസ്ഫർ / ജി-പേ/ ബാങ്ക് മുഖേന അടച്ച രേഖ അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം. ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മെയ് 15. കൂടുതൽ വിവരങ്ങൾ അക്കാദമി ഓഫീസിൽ നിന്ന് ലഭിക്കും. ഫോൺ: 0484-2422275.

9539084444 (ഡയറക്ടർ), 8086138827 (ടെലിവിഷൻ ജേണലിസം കോ-ഓർഡിനേറ്റർ), 7907703499 (പബ്ലിക് റിലേഷൻസ് കോ-ഓർഡിനേറ്റർ), 9388533920 (ജേണലിസം & കമ്യൂണിക്കേഷൻ കോ-ഓർഡിനേറ്റർ).

Follow us on

Related News