തിരുവനന്തപുരം:രാജ്യത്തെ വിവിധ വകുപ്പുകളിലെ വിവിധ തസ്തികളിലേക്കുള്ള നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ഇതുമായി ബന്ധപ്പെട്ട് യു.പി.സി.എസ്.സി, എസ്.എസ്.സി. വിജ്ഞാപനങ്ങൾ ഇറങ്ങി. UPSC കമ്പൈൻഡ് മെഡിക്കൽ സർവീസസ് പരീക്ഷ വഴി 827 തസ്തികകളിലേക്ക് നിയമനം നടത്തും. കമ്പൈൻഡ് മെഡിക്കൽ സർവീസസ് (CMS) പരീക്ഷയ്ക്ക് യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് 200 രൂപ അപേക്ഷാ ഫീസോടെ അപേക്ഷിക്കാം. http://upsc.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഏപ്രിൽ 30 ആണ്. പരീക്ഷ 2024 ജൂൺ 21ന് നടക്കും.
UPSC IES/ISS പരീക്ഷ
🔵UPSC ഇന്ത്യൻ ഇക്കണോമിക് സർവീസ്/ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ സർവീസ് പരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് http://upsconline.nic.in എന്ന വെബ്സൈറ്റിൽ 2024 ഏപ്രിൽ 30 വരെ (വൈകിട്ട് 6.00) അപേക്ഷിക്കാം. പരീക്ഷ 2024 ജൂൺ 21 ന് നടക്കും.
ആദായ നികുതി വകുപ്പ്
🔵ആദായനികുതി വകുപ്പിൽ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റായ http://incometax.gov.in വഴി 2024 ഏപ്രിൽ 3 മുതൽ 45 ദിവസത്തിനുള്ളിൽ അപേക്ഷിക്കാം.
SSC CHSL പരീക്ഷ
🔵കംബൈൻഡ് ഹയർസെക്കൻഡറി (10+2) ലെവൽ പരീക്ഷയിലൂടെ 3,712 ഒഴിവുകൾ നിക്കത്തും. സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) 2024 ലെ SSC CHSL വിജ്ഞാപനം പുറത്തിറക്കിയിട്ടുണ്ട്. ഉദ്യോഗാർത്ഥികൾ 2024 മെയ് 9ന് രാത്രി 11ന് മുൻപായി http://ssc.nic.in വഴി ഓൺലൈനായി അപേക്ഷിക്കണം. ജൂൺ-ജൂലൈ മാസങ്ങളിലാണ് പരീക്ഷ നടക്കുക.