പ്രധാന വാർത്തകൾ
”സിഎം കിഡ്സ്” സ്കോളർഷിപ്പ് പരീക്ഷ നാളെ: കുട്ടികൾ അറിയേണ്ട കാര്യങ്ങൾവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

സ്കോൾ കേരളയുടെ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ പരീക്ഷ

Apr 15, 2024 at 4:00 pm

Follow us on

തിരുവനന്തപുരം:സ്കോൾ കേരള നടത്തുന്ന ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഡി.സി.എ) കോഴ്‌സ് ഒമ്പതാം ബാച്ചിന്റെ പൊതു പരീക്ഷ മെയ് 20-ന് ആരംഭിക്കും. തിയറി പരീക്ഷ മെയ് 20, 21, 22, 23, 24 തീയതികളിലും, പ്രായോഗിക പരീക്ഷ മേയ് 27, 28, 29, 30 തീയതികളിലും അതാത് പഠന കേന്ദ്രങ്ങളിൽ നടത്തും. പരീക്ഷാ ഫീസ് പിഴ കൂടാതെ ഏപ്രിൽ 16 മുതൽ 24 വരെയും 20 രൂപ പിഴയോടെ ഏപ്രിൽ 25 മുതൽ 29 വരെയും സ്കോൾ കേരള വെബ്‌സൈറ്റ് മുഖേന http://scolekerala.org ഓൺലൈനായോ, വെബ്‌സൈറ്റിൽ നിന്നും ജനറേറ്റ് ചെയ്‌തെടുക്കുന്ന പ്രത്യേക ചെലാനിൽ കേരളത്തിലെ ഏതെങ്കിലും പോസ്റ്റ് ഓഫീസ് മുഖേന ഓഫ്‌ലൈനായോ അടയ്ക്കാം. 900 രൂപയാണ് പരീക്ഷ ഫീസ്. ഫീസ് അടയ്ക്കാനായി ഡിസിഎ പഠിതാക്കൾക്ക് അനുവദിച്ച് നൽകിയിട്ടുള്ള യൂസർ നെയിം (ആപ്ലിക്കേഷൻ നമ്പർ), പാസ് വേഡ് (ജനന തീയതി) ഉപയോഗിച്ച് സ്കോൾ കേരളയുടെ വെബ്‌സൈറ്റിലെ സ്റ്റുഡന്റ് ലോഗിനിൽ ‘Exam Fee Payment’ എന്ന ലിങ്ക് വഴി പേയ്‌മെന്റ് മോഡ് തെരഞ്ഞെടുത്ത് തുക അടയ്ക്കാം.

സ്കോൾ കേരള വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്‌തെടുത്ത അപേക്ഷാഫോം പൂരിപ്പിച്ച്, ഫീസ് ഒടുക്കിയ ഓൺലൈൻ രസീത്/ അസൽ പോസ്റ്റ് ഓഫീസ് ചെലാൻ, സ്‌കോൾ കേരള അനുവദിച്ച തിരിച്ചറിയൽ കാർഡിന്റെ പകർപ്പ് എന്നിവ സഹിതം ബന്ധപ്പെട്ട പഠന കേന്ദ്രം പ്രിൻസിപ്പാൾമാർക്ക് അപേക്ഷ സമർപ്പിക്കണം. ഇന്റേണൽ പരീക്ഷക്ക് 40% മാർക്കും സമ്പർക്ക ക്ലാസിൽ പങ്കെടുത്ത 75% ഹാജരുമാണ് പരീക്ഷ എഴുതാനുള്ള യോഗ്യത. ഡി.സി.എ ആറ്, ഏഴ്, എട്ട് (2023 ജൂലൈ) ബാച്ചുകളിലെ പൊതുപരീക്ഷക്ക് രജിസ്റ്റർ ചെയ്യുകയും എന്നാൽ വിവിധ കാരണങ്ങളാൽ പൂർണ്ണമായോ/ഏതെങ്കിലും വിഷയങ്ങൾ മാത്രമായോ എഴുതാൻ കഴിയാത്ത വിദ്യാർഥികൾക്കും, ഏതെങ്കിലും വിഷയങ്ങളിൽ നിർദ്ദിഷ്ട യോഗ്യത നേടാത്തവർക്കും നിബന്ധനകൾക്ക് വിധേയമായി 2024 മെയിലെ പരീക്ഷയ്ക്ക് അപേക്ഷ സമർപ്പിക്കാം. വിശദാംശങ്ങൾ സ്കോൾ കേരള വെബ് സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഡി.സി.എ) പരീക്ഷ നോട്ടിഫിക്കേഷനിൽ നിന്നും ലഭിക്കും. ഫോൺ : 0471-2342950, 2342271.

Follow us on

Related News