തിരുവനന്തപുരം:റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സിൽ സബ് ഇൻസ്പെക്ടർ, കോൺസ്റ്റബിൾ തസ്തികയിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് വഴിയാണ് നിയമനം. ഉദ്യോഗാർഥികൾ http://rpf.indianrailways.gov.in വഴി ഓൺലൈനായി അപേക്ഷിക്കണം. 4208 കോൺസ്റ്റബിൾ തസ്തികകളും 452 സബ്ഇൻസ്പെക്ടർ തസ്തികളിലുമായി ആകെ 4660 ഒഴിവുകളുണ്ട്. സബ് ഇൻസ്പെക്‌ടർ നിയമനത്തിന് യുജിസി അംഗീകൃത സ്ഥാപനത്തിൽ നിന്ന് ബിരുദം പാസായവർക്ക് അപേക്ഷിക്കാം. പ്രായപരിധി 20മുതൽ 28 വയസ് വരെ.
കോൺസ്റ്റബിൾ നിയമനത്തിന് പത്താം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാം. അല്ലെങ്കിൽ അംഗീകൃത ബോർഡിൽ നിന്നുള്ള തത്തുല്യ യോഗ്യത ഉണ്ടാവണം. പ്രായപരിധി 18 മുതൽ 28 വയസ് വരെ.