തിരൂര്‍: തുഞ്ചന്‍ സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ നടത്തുന്ന അവധിക്കാല ക്യാമ്പുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏപ്രില്‍ 29, 30 തിയതികളില്‍ കുട്ടികളുടെ ക്യാമ്പും മെയ് 11,12 തീയതികളില്‍ വനിതാക്യാമ്പും മെയ് 25,26 തീയതികളില്‍ മുതിര്‍ന്നവര്‍ക്കുള്ള സാഹിത്യക്യാമ്പും നടക്കും.
കുട്ടികളുടെ സാഹിത്യ ക്യാമ്പിലേക്ക് തങ്ങളുടെ രചനകളും ബയോഡാറ്റയും വിദ്യാര്‍ത്ഥിയാണെന്ന സാക്ഷ്യപത്രവും സഹിതം ഏപ്രില്‍ 15നകം അപേക്ഷിക്കണം. എട്ടുമുതല്‍ പ്ലസ്ടുവരെയുള്ള കുട്ടികള്‍ക്ക് അപേക്ഷിക്കാം. വനിതകളും സര്‍ഗ്ഗാത്മകതയും എന്ന വിഷയത്തെ അധികരിച്ച് സംഘടിപ്പിക്കുന്ന വനിതാക്യാമ്പിലേക്ക് ഓരോ രചനയും ബയോഡാറ്റയും സഹിതം മെയ് 1നകം അപേക്ഷിക്കണം. മുതിര്‍ന്നവര്‍ക്കുള്ള സാഹിത്യക്യാമ്പിനും രചനയും ബയോഡാറ്റയും സഹിതം മെയ് 10നകം അപേക്ഷ അയക്കണം. വനിത ക്യാമ്പിനും സാഹിത്യ ക്യാമ്പിനും തരിഞ്ഞെടുക്കപ്പെടുന്നവര് 500 രൂപ രജിസ്ട്രേഷന് ഫീസ് നല്‍കണം. കുട്ടികളുടെ ക്യാമ്പിന് രജിസ്ട്രേഷന് ഫീസില്ല. ഓരോ ക്യാമ്പിലും 20 പേര്‍ക്ക് വീതമാണ് പ്രവേശനം. സെക്രട്ടറി, തുഞ്ചന്‍ സ്മാരക ട്രസ്റ്റ്, തുഞ്ചന്‍ പറമ്പ്, തിരൂര്‍, മലപ്പുറം ജില്ല 676101 എന്ന വിലാസത്തില്‍ അപേക്ഷ അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0494 2422213, 2429666
ഈ മരുന്നുകൾ ഇനി വാങ്ങരുത്: ഗുണനിലവാരമില്ലെന്ന് കണ്ടെത്തി നിരോധിച്ചു
തിരുവനന്തപുരം:സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പിലെ ലബോറട്ടറികളിൽ നടത്തിയ...