പ്രധാന വാർത്തകൾ
ജിസിസിയിലും മലേഷ്യയിലും ലീഗൽ കൺസൾട്ടന്റ്: നോർക്കവഴി അപേക്ഷിക്കാംപോളിടെക്നിക് ഡിപ്ലോമ പ്രവേശനം: മൂന്നാം സ്പോട്ട് അഡ്മിഷൻ 9മുതൽവിവിധ കോഴ്സ് പ്രവേശനം: ഓപ്ഷൻ രജിസ്ട്രേഷൻ ആരംഭിച്ചുഎംബിബിഎസ് പ്രവേശനം: കേരളത്തിലെ സ്വാശ്രയ കോളജുകളിലെ പുതുക്കിയ ഫീസ് നിരക്ക്എംജി സർവകലാശാലയിൽ ഓൺലൈൻ വഴി എംബിഎ, എംകോം പഠനംഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ടെക്നോളജി പ്രവേശനം: ജാം-2025 അപേക്ഷ 11വരെകുടുംബശ്രീയിൽ ഹരിതകർമസേന കോ-ഓർഡിനേറ്റർ നിയമനം: ആകെ 955 ഒഴിവുകൾതലമുറകൾക്ക് വഴികാട്ടുന്ന അധ്യാപകർ: ഇന്ന് അധ്യാപക ദിനംNEET-UG കൗൺസിലിങ് 2024: രണ്ടാംഘട്ട രജിസ്‌ട്രേഷൻ നാളെമുതൽജവഹർ നവോദയ വിദ്യാലയങ്ങളിൽ 2025-26 വർഷത്തെ ആറാംക്ലാസ് പ്രവേശനം: പരീക്ഷ 18ന് രാവിലെ 11.30ന്

നിയമനം സംബന്ധിച്ച വാദങ്ങൾ വസ്തുതാവിരുദ്ധമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ

Apr 3, 2024 at 4:05 pm

Follow us on

തിരുവനന്തപുരം:ഹയർ സെക്കൻഡറി കൊമേഴ്സ് (ജൂനിയർ) തസ്തികയിൽ നിയമനം നടത്തുന്നത് സംബന്ധിച്ച റാങ്ക് ഹോൾഡേഴ്സിന്റെ വാദങ്ങൾ വസ്തുതാ വിരുദ്ധമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ എസ്.ഷാനവാസ്. എച്ച്.എസ്.എസ്.ടി കൊമേഴ്സ് (ജൂനിയർ) ന്റെ നിലവിലുള്ള കേഡർ സ്ട്രെങ്ത് 654 ആണ്. ഹയർസെക്കൻഡറി അധ്യാപകരുടെ സ്പെഷ്യൽ റൂൾ പ്രകാരം 75 % തസ്തികകൾ നേരിട്ടുള്ള നിയമനത്തിനും 25% തസ്തികകൾ ബൈ ട്രാൻസ്ഫർ കാറ്റഗറി നിയമനത്തിനും ആയാണ് ഉള്ളത്. കേഡർ സ്‌ട്രെങ്‌ത്തിന്റെ 75% ആയ 490 അധ്യാപകർ ജോലി ചെയ്യേണ്ട സ്ഥലത്ത് ഇപ്പോൾ 504 അധ്യാപകർ ജോലി ചെയ്തു കൊണ്ടിരിക്കുകയാണ്. ഇപ്പോൾതന്നെ 14 അധ്യാപകർ നേരിട്ടുള്ള നിയമനത്തിൽ അധികരിച്ച് നിൽക്കുന്നു.

ഇനി മൂന്നു നിയമന ശുപാർശ കൂടി പി.എസ്.സി.യിൽ നിന്ന് ലഭിക്കാനുണ്ട്. ആയതുകൂടി ലഭിക്കുമ്പോൾ അധികരിച്ച് നിൽക്കുന്നവരുടെ എണ്ണം 17 ആകും. ബൈ ട്രാൻസ്ഫർ കാറ്റഗറിയിൽ 164 അധ്യാപകർ ജോലി ചെയ്യേണ്ട സ്ഥലത്ത് ഇപ്പോൾ 119 പേർ മാത്രമാണ് ജോലി ചെയ്യുന്നത്. 45 അധ്യാപകരുടെ ഒഴിവ് നിലവിലുണ്ട്. നിലവിലുള്ള ചട്ടപ്രകാരം ബൈട്രാൻസ്ഫർ ഒഴിവുകൾ നികത്തുന്നത് പി.എസ്‌.സിക്ക് നൽകിയിരിക്കുന്നതിനാൽ തസ്തികമാറ്റ നിയമനത്തിന് അപേക്ഷ ക്ഷണിക്കുമ്പോൾ അർഹതപ്പെട്ട ഒഴിവുകൾ പി.എസ്. സി.യിലേക്ക് റിപ്പോർട്ട് ചെയ്യേണ്ടതായിട്ടുണ്ട്. ബൈട്രാൻസ്ഫർ ഒഴിവുകൾ നേരിട്ടുള്ള നിയമനത്തിന് നൽകുന്നത് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ മറ്റു വിഷയങ്ങളിൽ സ്റ്റേ ചെയ്തിട്ടുണ്ട്. ഈ വസ്തുതകൾ പരിശോധിക്കുമ്പോൾ റാങ്ക് ഹോൾഡേഴ്സിന്റെ വാദം തെറ്റിദ്ധാരണാ ജനകവും വസ്തുതകൾക്ക് നിരക്കാത്തതുമാണെന്ന് കാണാമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ വ്യക്തമാക്കി.

Follow us on

Related News