തിരുവനന്തപുരം:രാജ്യത്തെ കേന്ദ്രീയ വിദ്യാലയങ്ങളിലെ ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള രജിസ്ട്രേഷൻ തുടങ്ങി. https://kvsangathan.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷ നൽകണം. അപേക്ഷ നൽകാനുള്ള അവസാന തീയതി ഏപ്രിൽ 15 ആണ്. 15ന് വൈകിട്ട് 5വരെ അപേക്ഷിക്കാം. 2024 മാർച്ച് 31ന് 5വയസ്സ് തികഞ്ഞവരും 6വയസ്സ് കവിയാത്തവരുമായിരിക്കണം അപേക്ഷകർ. അപേക്ഷ നൽകിയവരിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവരുടെ ആദ്യ ലിസ്റ്റ് ഏപ്രിൽ 19നും രണ്ടാംഘട്ട ലിസ്റ്റ് ഏപ്രിൽ 29നും പ്രസിദ്ധീകരിക്കും. മെയ് 8ന് മൂന്നാമത്തെ ലിസ്റ്റും പ്രസിദ്ധീകരിക്കും.
കൂടുതൽ വിവരങ്ങൾ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്.
സംസ്ഥാന സ്കൂൾ കായികമേള: ചീഫ് മിനിസ്റ്റഴ്സ് എവർ – റോളിങ് ട്രോഫി മുഖ്യമന്ത്രി കൈമാറി
തിരുവനന്തപുരം:ഒളിമ്പിക്സ് മാതൃകയിൽ സംഘടിപ്പിക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയുടെ...