തിരുവനന്തപുരം:സംസ്ഥാനത്തെ സ്കൂളുകളിൽ തുടരുന്ന ‘ഓൾ പാസ്’ രീതിയിൽ ഈ വർഷവും മാറ്റമുണ്ടാകില്ല. എന്നാൽ പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കായി ഏപ്രിൽ,മെയ് മാസങ്ങളിൽ പഠനപിന്തുണാ പരിപാടി സംഘടിപ്പിക്കും. ഇതുവഴി
കുട്ടികളുടെ പഠനമികവ് ഉറപ്പാക്കും. മെയ് അവസാനം ഈ കുട്ടികൾക്കായി നിലവാരപ്പരീക്ഷയും നടത്തും. സ്കൂളുകളിലെ വാർഷിക പരീക്ഷാ മാതൃകയിൽ കുട്ടികളെ വിലയിരുത്തി തുടർപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം. ഈ വർഷത്തെ പരീക്ഷയിൽ ലഭിച്ച ഗ്രേഡിന്റെ അടിസ്ഥാനത്തിൽ ഓരോ വിഷയത്തിലും പഠനപിന്തുണ ആവശ്യമുള്ള കുട്ടികളുടെ പട്ടിക ക്ലാസ് ടീച്ചർ തയാറാക്കണം. ഒന്നുമുതൽ എട്ടുവരെ ക്ലാസുകളിൽ ഇ ഗ്രേഡും ഒമ്പതാം ക്ലാസിൽ ഡി, ഇ ഗ്രേഡുകളും നേടിയ കുട്ടികളെയാണ് പദ്ധതിക്കായി തിരഞ്ഞെടുക്കുക.
ഉത്തരക്കടലാസുകൾവഴി കുട്ടികളുടെ കഴിവും പരിമിതിയും കണ്ടെത്തും. കുട്ടികളുടെ വീടുകൾ സന്ദർശിച്ച് അധ്യാപകർ കണ്ടെത്തിയ പഠനപ്രശ്നങ്ങൾ പരിഹരിക്കാൻ ഏപ്രിലിൽ സ്കൂൾതലവിശകലനം നടക്കും. ഓരോ ആഴ്ചയിലും കുട്ടിയിലുണ്ടാവുന്ന പഠനവ്യത്യാസം നിരീക്ഷിച്ച് ക്ലാസ് ടീച്ചർ നോട്ട് ബുക്കിൽ രേഖപ്പെടുത്തണം. സ്കൂൾതലത്തിൽ പ്രവർത്തന കലണ്ടർ തയ്യാറാക്കി പഠനപിന്തുണാ പരിപാടി ഫലപ്രദമായി നടക്കുന്നുണ്ടെന്ന് പ്രഥമാധ്യാപകർ ഉറപ്പാക്കണമെന്നും നിർദേശമുണ്ട്.
പ്രീ പ്രൈമറി അധ്യാപകർ, ആയമാർ,അങ്കണവാടി ജീവനക്കാർ, ഗസ്റ്റ് ലക്ചറർ എന്നിവരുടെ പ്രതിമാസ വേതനത്തിൽ വർദ്ധനവ്: വമ്പൻ പ്രഖ്യാപനവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം:പ്രീ പ്രൈമറി അധ്യാപകർ, ആയമാർ,അങ്കണവാടി ജീവനക്കാർ, ഗസ്റ്റ് ലക്ചറർ...







