തേഞ്ഞിപ്പലം:അഫിലിയേറ്റഡ് കോളജുകളിലെ ഒന്നാം സെമസ്റ്റർ പിജി പരീക്ഷാഫലം 22 ദിവസത്തിനകം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല. എംഎ., എം.എസ് സി., എം.കോം., എം.എസ്.ഡബ്ല്യൂ., എം.ബി.ഇ, എം.ടി.ടി.എം. എന്നിവയിലെ 48 പ്രോഗ്രാമുകളുടെ റഗുലർ, സപ്ലിമെൻ്ററി, ഇംപ്രൂവ്മെൻ്റ് പരീക്ഷാ ഫലങ്ങളാണ് അതിവേഗം പുറത്തുവന്നത്. ഫെബ്രുവരി 28-നായിരുന്നു അവസാനത്തെ പരീക്ഷ. മാർച്ച് 27-ന് ഫലം പ്രസിദ്ധീകരിച്ചു. ബാർകോഡുള്ള ഉത്തരക്കടലാസും ഓൺലൈനായുള്ള ചോദ്യക്കടലാസ് വിതരണവും ഉൾപ്പെടെയുള്ള നവീന പരീക്ഷാ നടത്തിപ്പ് സമ്പ്രദായമാണ് ഫലപ്രഖ്യാപനം വേഗത്തിലാക്കിയതെന്ന് കൺട്രോളർ ഡോ. ഡി.പി. ഗോഡ് വിൻ സാം രാജ് പറഞ്ഞു.
വിഎച്ച്എസ്ഇ വിഭാഗത്തിൻ്റെ നാഷണൽ സർവീസ് സ്കീം പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു
തിരുവനന്തപുരം:പൊതുവിദ്യാഭ്യാസ വകുപ്പ് വിഎച്ച്എസ്ഇ വിഭാഗത്തിൻ്റെ നാഷണൽസർവീസ്...