തിരുവനന്തപുരം:കേന്ദ്ര സർക്കാരിന് കീഴിലെ വിവിധ സേനകളിൽ സബ് ഇൻസ്പെക്ടർ തസ്തികകളിലെ നിയമനത്തിന് അപേക്ഷിക്കാനുള്ള സമയപരിധി നാളെ അവസാനിക്കും. BSF, CAPF, CRPF, ITBP, CISF, SSB വിഭാഗങ്ങളിലാണ് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ നിയമനം. ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റിക്ക് കീഴിൽ ബിരുദം പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. ആകെ 4187 ഒഴിവുകൾ ഉണ്ട്. ഡൽഹി പൊലിസിൽ 125 ഒഴിവുകൾ, ബി.എസ്.എഫ് 892, സി.ഐ.എസ്.എഫ് 1597, സി.ആർ.പി.എഫ് 1172, ഐ.ടി.ബി.പി 278, എസ്.എസ്.ബി 62 എന്നിങ്ങനെയാണ് ഒഴിവുകൾ.
20 വയസ് മുതൽ 25 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. സംവരണ വിഭാഗക്കാർക്ക് വയസിളവുണ്ട്.
- എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങി
- സിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം
- ശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്
- സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയം
- വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ
ജനറൽ വിഭാഗക്കാർക്ക് 100 രൂപയാണ് അപേക്ഷ ഫീസ്. മറ്റുള്ളവർ അപേക്ഷ ഫീസ് ഇല്ല. അപേക്ഷ നൽകാനുളള അവസാന തീയതി നാളെ (ഏപ്രിൽ-28) അവസാനിക്കും. കൂടുതൽ വിവരങ്ങൾക്ക് https://ssc.gov.in സന്ദർശിക്കുക.









