തിരുവനന്തപുരം:എസ്എംവി ഗവ. മോഡൽ ഹയർ സെക്കന്ററി സ്കൂളിലെ ഹയർസെക്കന്ററി അധ്യാപകനെ സ്ഥലം മാറ്റാൻ ബാലവകാശ കമ്മിഷൻ ഉത്തരവ്. അധ്യാപകനെ സ്ഥലം മാറ്റിയശേഷം വകുപ്പുതല അന്വേഷണം നടത്തി കുറ്റക്കാരനാണെങ്കിൽ അച്ചടക്ക നടപടി സ്വീകരിക്കാനും കമ്മിഷൻ അംഗം എൻ. സുനന്ദ പുറപ്പെടുവിച്ച ഉത്തരവിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദ്ദേശം നൽകി. സ്കൂൾ പി.റ്റി.എ സമർപ്പിച്ച പരാതി വിശദമായി പരിശോധിച്ചാണ് കമ്മിഷന്റെ നടപടി. ഉത്തരവിൻമേൽ സ്വീകരിച്ച നടപടി റിപ്പോർട്ട് 30 ദിവസത്തിനകം ലഭ്യമാക്കാനും പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദ്ദേശം നൽകി.
കെ-ടെറ്റ് യോഗ്യത ഉത്തരവ് മരവിപ്പിച്ചു: സർക്കാർ സുപ്രീംകോടതിയിൽ റിവ്യൂ ഹർജി നൽകും
തിരുവനന്തപുരം:അധ്യാപകരുടെ KTET യോഗ്യത സംബന്ധിച്ച പുതുക്കിയ മാർഗനിർദ്ദേശങ്ങൾ അടങ്ങിയ ഉത്തരവ്...









