തിരുവനന്തപുരം:ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷയ്ക്ക് വേണ്ടി രജിസ്റ്റർ ചെയ്‌ത 4,27,153 വിദ്യാർത്ഥികളിൽ പരീക്ഷക്ക് ഹാജരാകാതിരുന്നത് 101 വിദ്യാർഥികൾ. എസ്എസ്എൽസി പരീക്ഷയുടെ സമാപനത്തിന് ശേഷം മന്ത്രി വി.ശിവൻകുട്ടിയാണ് കണക്ക് പുറത്ത് വിട്ടത്. 4,27,052 വിദ്യാർത്ഥികൾ ഈ വർഷം എസ്എസ്എൽസി പരീക്ഷയെഴുതി. എല്ലാ കുട്ടികളും പരീക്ഷ എഴുതിയ വിദ്യാഭ്യാസ ജില്ലാ കാഞ്ഞങ്ങാട് ആണ്. 4,27,052 വിദ്യാർത്ഥികളുടെ 38,43,468 ഉത്തരക്കടലാസ്സുകളുടെ മൂല്യ നിർണ്ണയം സംസ്ഥാനത്തെ 70 മൂല്യനിർണ്ണയക്യാമ്പുകളിലായി 2024 ഏപ്രിൽ 3 മുതൽ 20 വരെയുള്ള തീയതികളിലായി പൂർത്തീകരിക്കുമെന്നും മന്ത്രി അറിയിച്ചു. എല്ലാ വിദ്യാർത്ഥികൾക്കും അദ്ദേഹം വിജയാശംസകൾ നേർന്നു.
മാർച്ച് 4 മുതൽ ആരംഭിച്ച എസ്.എസ്.എൽ.സി പരീക്ഷ കേരളത്തിലെ 2955 ഉം ഗൾഫ് മേഖലയിലെ 7 ഉം ലക്ഷദ്വീപിലെ 9 ഉം ഉൾപ്പെടെ ആകെ 2791 പരീക്ഷാ കേന്ദ്രങ്ങളിൽ ആണ് നടന്നത്.
- മന:പാഠം പഠിച്ചുമാത്രം സ്കൂൾ പരീക്ഷ എഴുതരുത്: വിദ്യാർത്ഥിയുടെ പഠന മികവ് പരിശോധിക്കണം
- പരീക്ഷകളുടെ ചോദ്യങ്ങൾ മുൻകൂട്ടി സ്വകാര്യ ഓൺലൈൻ മാധ്യമങ്ങളിൽ: കർശന നടപടി വേണമെന്ന് അധ്യാപകർ
- എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനം
- എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് ഇനിമുതൽ മാറ്റാം: കേരള വിദ്യാഭ്യാസചട്ടം ഭേദഗതി ചെയ്തു
- ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷ