ന്യൂഡൽഹി: അടുത്ത അധ്യയന വർഷത്തെ 10,12 ക്ലാസുകളുടെ പുതിയ സിലബസ് സിബിഎസ്ഇ പുറത്തിറക്കി. http://cbseacademic.nic.in വെബ്സൈറ്റിലെ കരിക്കുലം വിഭാഗത്തിലൂടെ വിദ്യാർഥികൾക്ക് ഓരോ വിഷയത്തിന്റെയും സിലബസ് പരിശോധിക്കാൻ കഴിയും. സിബിഎസ്ഇ 9,10 ക്ലാസ് പാഠ്യപദ്ധതിയെ സെക്കന്ററി കരിക്കുലം, 10,12 ക്ലാസ് പാഠ്യപദ്ധതിയെ സീനിയർ സെക്കണ്ടറി കരിക്കുല എന്നിങ്ങനെ തരം തിരിച്ചിട്ടുണ്ട്. പത്താം ക്ലാസ് വിദ്യാർഥികൾക്ക് 5 നിർബന്ധിത വിഷയങ്ങളും രണ്ട് ഓപ്ഷണൽ വിഷയങ്ങളും ഉണ്ട്. പന്ത്രണ്ടാം ക്ലാസ് വിദ്യാർഥികൾക്ക് ഭാഷകൾ, മാനവികത, ഗണിതം, ശാസ്ത്രം, നൈപുണ്യ വിഷയങ്ങൾ, പൊതു പഠനം, ആരോഗ്യവും ശാരീരിക വിദ്യാഭ്യാസവും തുടങ്ങി 7വിഷയങ്ങളാണ് ഉള്ളത്.
- സംസ്ഥാന സ്കൂൾ കലോത്സവം: ഈ വർഷം മുതൽ തദ്ദേശീയ കലാരൂപങ്ങളും
- ഒളിമ്പിക്സ് മാതൃകയിൽ സംസ്ഥാന സ്കൂൾ കായികമേള: 17 സ്റ്റേഡിയങ്ങളിൽ രാപ്പകൽ മത്സരങ്ങൾ
- കേരള സ്കൂള്‍ ശാസ്ത്രോത്സവം: 4 ദിവസങ്ങളിലായി 10,000 മത്സരാർത്ഥികൾ
- നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് അപേക്ഷ തീയതി നീട്ടി
- റീ ഇൻഫോഴ്സ്ഡ് പ്ലാസ്റ്റിക്: സർട്ടിഫിക്കറ്റ് കോഴ്സ്