തിരുവനന്തപുരം:രാജ്യത്തെ വിവിധ സർവകലാശാലകളിലെ പ്രവേശനത്തിനുള്ള കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റിന് (CUET-UG 2024) അപേക്ഷിക്കാനുള്ള സമയം മാർച്ച് 26ന് അവസാനിക്കും.
ഫെബ്രുവരി 27മുതൽ അപേക്ഷ സമർപ്പണം ആരംഭിച്ചിട്ടുണ്ട്. ഇതുവരെ അപേക്ഷിക്കാൻ കഴിയാത്ത വിദ്യാർത്ഥികൾ അവസാന തീയതിക്ക് മുമ്പ് അപേക്ഷ സമർപ്പിക്കണം. 6 സർക്കാർ സ്ഥാപനങ്ങൾക്കൊപ്പം 46 കേന്ദ്ര, 36 സംസ്ഥാന, 20 ഡീംഡ്, 105 സ്വകാര്യ സർവകലാശാലകളിലെ ബിരുദ പ്രവേശനം CUET-UG വഴിയാണ് നടത്തുന്നത്. നിലവിൽ CUET-UG സ്കോറുകളുടെ അടിസ്ഥാനത്തിൽ പ്രവേശനം നൽകുന്ന സ്ഥാപനങ്ങളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇത് ഈ ടെസ്റ്റിൻ്റെ വർദ്ധിച്ചുവരുന്ന പ്രാധാന്യത്തെയും സ്വീകാര്യതയെയും സൂചിപ്പിക്കുന്നു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവും യുജിസിയും നിർബന്ധമാക്കിയ CUET-UG നിയന്ത്രിക്കുന്നത് നാഷണൽ ടെസ്റ്റിങ് ഏജൻസിയാണ്. സർവകലാശാലകളുടെ പട്ടികയും യോഗ്യതാ മാനദണ്ഡങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങളും പരീക്ഷാ പദ്ധതി, പരീക്ഷാ ഫീസ് തുടങ്ങിയ കാര്യങ്ങളും നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലെ ഇൻഫർമേഷൻ ബുള്ളറ്റിനിൽ ലഭ്യമാണ്.
ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷ
തിരുവനന്തപുരം:മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തിയ ഡിഫാം പാർട്ട് II ഇആർ 2020...