തിരുവനന്തപുരം:ഇന്ത്യൻ റെയിൽവേയിൽ വിവിധ ട്രേഡുകളിൽ ടെക്നീഷ്യന്മാരുടെ നിയമനത്തിനായി ഇപ്പോൾ അപേക്ഷിക്കാം. റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡുകളുടെ കീഴിലായി രാജ്യത്താകെ 9144 ഒഴിവുകളുണ്ട്. തിരുവനന്തപുരം ആർആർബിയുടെ കീഴിൽ 278 ഒഴിവുകൾ (ജനറൽ 103, എസ്.സി 56, എസ്.ടി 53, ഒ.ബി.സി 36, ഇ.ഡബ്ല്യു.എസ് 30) ഉണ്ട്. ടെക്നീഷ്യൻ ഗ്രേഡ് 1 സിഗ്നൽ തസ്തികയിൽ 30 ഒഴിവുകളും ടെക്നീഷ്യൻ ഗ്രേഡ് 3 വിവിധ ട്രേഡുകളിലായി 248 ഒഴിവുകളും ഉണ്ട്.
ടെക്നീഷ്യൻ ഗ്രേഡ് 1 സിഗ്നൽ തസ്തികയിൽ 29,200 രൂപയും ടെക്നീഷ്യൻ ഗ്രേഡ് 3 തസ്തികയിൽ 19,900 രൂപയുമാണ് ശമ്പളം. കമ്പ്യൂട്ടർ അധിഷ്‌ഠിത പരീക്ഷ, രേഖ പരിശോധന, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് നിയമനം.
- വേനലവധിക്കാലത്തെ സ്പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി
- സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ 93.70 ശതമാനം വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്
- എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങി
- സിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം
- ശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്
500 രൂപയാണ് പരീക്ഷാ ഫീസ്. വനിതകൾ/ ട്രാൻസ്ജൻഡർ/ന്യൂനപക്ഷങ്ങൾ/ ഇ.ഡബ്ല്യു.എസ്/എസ്.സി/എസ്.ടി/ വിമുക്തഭടന്മാർ വിഭാഗങ്ങളിൽപെടുന്നവർക്ക് 250 രൂപ. സംവരണം ഉൾപ്പെടെ കൂടുതൽ വിവരങ്ങൾ വിജ്ഞാപനത്തിലുണ്ട്
കൂടുതൽ വിവരങ്ങൾ http://rrbthiruvananthapuram.gov.in ൽ ലഭ്യമാണ്. ഏപ്രിൽ 8വരെ അപേക്ഷിക്കാം.










