തിരുവനന്തപുരം:ഇന്ത്യൻ റെയിൽവേയിൽ വിവിധ ട്രേഡുകളിൽ ടെക്നീഷ്യന്മാരുടെ നിയമനത്തിനായി ഇപ്പോൾ അപേക്ഷിക്കാം. റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡുകളുടെ കീഴിലായി രാജ്യത്താകെ 9144 ഒഴിവുകളുണ്ട്. തിരുവനന്തപുരം ആർആർബിയുടെ കീഴിൽ 278 ഒഴിവുകൾ (ജനറൽ 103, എസ്.സി 56, എസ്.ടി 53, ഒ.ബി.സി 36, ഇ.ഡബ്ല്യു.എസ് 30) ഉണ്ട്. ടെക്നീഷ്യൻ ഗ്രേഡ് 1 സിഗ്നൽ തസ്തികയിൽ 30 ഒഴിവുകളും ടെക്നീഷ്യൻ ഗ്രേഡ് 3 വിവിധ ട്രേഡുകളിലായി 248 ഒഴിവുകളും ഉണ്ട്.
ടെക്നീഷ്യൻ ഗ്രേഡ് 1 സിഗ്നൽ തസ്തികയിൽ 29,200 രൂപയും ടെക്നീഷ്യൻ ഗ്രേഡ് 3 തസ്തികയിൽ 19,900 രൂപയുമാണ് ശമ്പളം. കമ്പ്യൂട്ടർ അധിഷ്‌ഠിത പരീക്ഷ, രേഖ പരിശോധന, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് നിയമനം.
- ഇന്ത്യൻ റെയിൽവേയിൽ സ്റ്റേഷൻ മാസ്റ്റർ നിയമനം: 615 ഒഴിവുകൾ
- മഴ കുറയുന്നില്ല; നാളെ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്
- വിദ്യാർഥിനിക്കു നേരെ ആസിഡ് ആക്രമണം: 3 പേർ കസ്റ്റഡിയിൽ
- ‘സ്കൂൾ വാർത്ത മാസിക’ തേടുന്നു: മികച്ച അധ്യാപകൻ, വിദ്യാർത്ഥി, വിദ്യാലയം
- അർഹരായ 50കായിക താരങ്ങൾക്ക് വീട് നിർമിച്ചു നൽകും: മന്ത്രി വി.ശിവൻകുട്ടി
500 രൂപയാണ് പരീക്ഷാ ഫീസ്. വനിതകൾ/ ട്രാൻസ്ജൻഡർ/ന്യൂനപക്ഷങ്ങൾ/ ഇ.ഡബ്ല്യു.എസ്/എസ്.സി/എസ്.ടി/ വിമുക്തഭടന്മാർ വിഭാഗങ്ങളിൽപെടുന്നവർക്ക് 250 രൂപ. സംവരണം ഉൾപ്പെടെ കൂടുതൽ വിവരങ്ങൾ വിജ്ഞാപനത്തിലുണ്ട്
കൂടുതൽ വിവരങ്ങൾ http://rrbthiruvananthapuram.gov.in ൽ ലഭ്യമാണ്. ഏപ്രിൽ 8വരെ അപേക്ഷിക്കാം.








