പ്രധാന വാർത്തകൾ
ഈവർഷം മുതൽ വായനയ്ക്ക് ഗ്രേസ് മാർക്ക്: നടപടികൾ ഉടൻസാങ്കേതിക വിദ്യാഭ്യാസ കോളജുകളിൽ ആർത്തവ അവധി ഉത്തരവിറങ്ങി: ഉന്നത വിദ്യാഭ്യാസ വാർത്തകൾഎസ്എസ്എൽസിക്കാർക്ക് ഇ​ന്റ​ലി​ജ​ൻ​സ് ബ്യൂ​റോ​യിൽ സെ​ക്യൂ​രി​റ്റി അ​സി​സ്റ്റ​ന്റ് നിയമനം: അപേക്ഷ 28വരെഎൻജിനീയറിങ് വിദ്യാർത്ഥികൾക്കായി ഇന്റേൺഷിപ്പ് പോർട്ടൽ: ഉന്നത വിദ്യാഭ്യാസ വാർത്തകൾറി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇന്ത്യയിൽ ഓ​ഫി​സ​ർ നിയമനം: ആകെ 120ഒഴിവുകൾക്രിമിനൽ കേസുകളിൽപ്പെട്ട വിദ്യാർത്ഥികൾക്ക് പ്രവേശന വിലക്ക്‌കെ-ടെറ്റ് യോഗ്യത: അധ്യാപകരുടെ വിവരങ്ങൾ 2ദിവസത്തിനകം നൽകണംവിവിധ തസ്തികകളിൽ പി.എസ്.സി നിയമനം: അപേക്ഷകൾ ഒക്ടോബർ 3വരെമെഡിക്കൽ പ്രവേശനത്തിൽ ആശങ്കവേണ്ട: ഈ വർഷം അധികമായി 550 സീറ്റുകൾസ്കൂളുകള്‍ക്കായി 5,000 അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകൾ: സ്മാര്‍ട്ട് കാലാവസ്ഥാ കേന്ദ്രങ്ങള്‍ വരെ ഇനി നമ്മുടെ സ്കൂളുകളില്‍

ഭിന്നശേഷി മേഖലയിലെ പദ്ധതി ആവിഷ്ക്കരണത്തിനായി ഓൺലൈൻ ജേണൽ പുറത്തിറക്കും

Mar 4, 2024 at 4:00 pm

Follow us on

തിരുവനന്തപുരം:ജേണൽ ഫോർ റിഹാബിലിറ്റേഷൻ സയൻസസ് & ഡിസെബിലിറ്റി സ്റ്റഡീസ് (ജെആർഎസ്ഡിഎസ്) എന്ന പേരിൽ ‘നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്, (NISH) ഓൺലൈൻ ജേണൽ പുറത്തിറക്കുമെന്ന് മന്ത്രി ആർ.ബിന്ദു. ഭിന്നശേഷി മേഖലയിലെ വിദഗ്ധർക്ക് അവരുടെ നൂതന ഗവേഷണങ്ങളും പഠനങ്ങളും മറ്റു വിദഗ്ധരുമായി പങ്കുവയ്ക്കാനും ചർച്ച ചെയ്യാനും അതിലൂടെ ഉന്നതമായ പുനരധിവാസ പദ്ധതികൾ ആവിഷ്‌കരിക്കാനുമായാണ് ജേണൽ. പുനരധിവാസ ശാസ്ത്രത്തിലും ഭിന്നശേഷി പഠനത്തിലും ഒരു പ്രധാന നാഴികക്കല്ലായാണ് ജേണൽ ആരംഭിക്കുന്നത്. മേഖലയിലെ ഏറ്റവും പുതിയ ഗവേഷണഫലങ്ങളും ദീർഘവീക്ഷണങ്ങളും പങ്കുവയ്ക്കാനുള്ള പ്രമുഖ വേദിയാകും ഇത്. വൈവിധ്യമാർന്ന ഉള്ളടക്കം, വിദഗ്ധരുടെ സംഭാവനകൾ, അന്തർദേശീയ നിലവാരത്തിലൂന്നിയ കർശനമായ അവലോകന പ്രക്രിയ, പ്രായോഗിക തലങ്ങൾക്ക് നൽകുന്ന പ്രാമുഖ്യം എന്നിവ ജേണലിന്റെ പ്രത്യേകതകളാകും. വിദഗ്ധർക്കും ഗവേഷകർക്കും അവരുടെ ലേഖനങ്ങൾ സൗജന്യമായി ഈ പ്ലാറ്റ്‌ഫോമിലൂടെ പ്രസിദ്ധീകരിക്കാൻ കഴിയും. ഭിന്നശേഷി, വിദ്യാഭ്യാസം, പുനരധിവാസ ശാസ്ത്രം എന്നിവയിലെ വിവിധ മേഖലകളെക്കുറിച്ചുള്ള ഗവേഷണത്തിനാണ് ജേണൽ ഊന്നൽ നൽകുക. പുനരധിവാസ ശാസ്ത്രം (ഓഡിയോളജി, സ്പീച്ച് ലാംഗ്വേജ്, പാത്തോളജി, സൈക്കോളജി, ഒക്യുപേഷണൽ തെറാപ്പി, ഫിസിയോതെറാപ്പി, ഓർത്തോട്ടിക്, പ്രോസ്‌മെറ്റിക്‌സ് തുടങ്ങിയവ), സ്‌പെഷ്യൽ എഡ്യൂക്കേഷൻ, അസിസ്റ്റീവ് ടെക്‌നോളജി, ഡിസെബിലിറ്റി അസസ്‌മെന്റ്‌റ്, ഡിസെബിലിറ്റി പ്രിവൻഷൻ, ഇൻക്ലൂസീവ് എജ്യുക്കേഷൻ, സോഷ്യൽ വർക്ക്, ഭിന്നശേഷിയും ലിംഗഭേദവും, ഭിന്നശേഷി നിയമനിർമാണവും നയങ്ങളും എന്നിവയ്ക്ക് ജെ.ആർ.എസ്.ഡി.എസ് പ്രാധാന്യം നൽകും. ഏപ്രിൽ, ഒക്ടോബർ മാസങ്ങളിൽ പ്രസിദ്ധീകരിക്കുന്ന ജേണൽ സൗജന്യമയാകും നൽകുക.

Follow us on

Related News