പ്രധാന വാർത്തകൾ
ജനുവരി 15ന് 6ജില്ലകളിൽ അവധി: അവധി തൈപ്പൊങ്കൽ പ്രമാണിച്ച്എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് അപേക്ഷ ജനുവരി 15വരെ മാത്രംഅടുത്ത 6ആഴ്ചകളിൽ വിദ്യാലയങ്ങളിൽ പ്രത്യേക വാരാചരണം: 12ന് ഉത്തരവിറങ്ങുംകലയുടെ പൂരത്തിന് തൃശൂർ ഒരുങ്ങി: സംസ്ഥാന സ്കൂൾ കലോത്സവം 14മുതൽസംസ്ഥാനത്ത് 75,015 അധ്യാപകർക്ക് കെ-ടെറ്റ് യോഗ്യത ഇല്ലെന്ന് മന്ത്രികെ-ടെറ്റ് യോഗ്യത: അധ്യാപകർക്ക് പരമാവധി അവസരങ്ങൾ ഉറപ്പാക്കും എയ്ഡഡ് സ്‌കൂൾ ഭിന്നശേഷി നിയമനം: നിയമന ഉത്തരവുകൾ ജനുവരി 23ന് വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: വിവിധ സ്കോളർഷിപ്പുകളുടെ അപേക്ഷ സമർപ്പണ സമയം നീട്ടിമിനിമം മാർക്ക് ഗുണം ചെയ്തോ?: വിദ്യാഭ്യാസ നിലവാരം ഉയർത്താൻ അടിയന്തര നടപടികൾആധാറിന് ഇനി പുതിയ ഔദ്യോഗിക ചിഹ്നം: രൂപകല്പന ചെയ്തത് തൃശൂർക്കാരൻ

ഇരിങ്ങാലക്കുട കല്ലേറ്റുംകരയിൽ ഗണിതശാസ്ത്ര പഠനകേന്ദ്രം വരും

Mar 4, 2024 at 3:00 pm

Follow us on

തിരുവനന്തപുരം:ഗണിത ശാസ്ത്രത്തിൽ ഇന്ത്യയുടെ തനത് സംഭാവനയർപ്പിച്ച സംഗമഗ്രാമ മാധവന്റെ പേരിൽ ഗണിതശാസ്ത്ര പഠനകേന്ദ്രം സ്ഥാപിക്കുമെന്ന് മന്ത്രി ആർ.ബിന്ദു. അദ്ദേഹത്തിന്റെ ജന്മദേശമായ ഇരിങ്ങാലക്കുട കല്ലേറ്റുംകരയിലാണ് പഠനകേന്ദ്രം സ്ഥാപിക്കുക. കേരള സർവകലാശാല സംസ്കൃത വിഭാഗം സംഘടിപ്പിച്ച അന്തർദേശീയ സെമിനാറും ഗവേഷക സംഗമവും ഉദ്ഘാടനംചെയ്‌തു സംസാരിക്കുകയായിരുന്നു മന്ത്രി. ബി.സി എട്ടു മുതൽ എ.ഡി പതിനെട്ടു വരെയുള്ള നൂറ്റാണ്ടുകളിൽ ലോക ഗണിതശാസ്ത്രത്തിന് ഇന്ത്യ അമൂല്യമായ സംഭാവനകൾ നൽകിയിട്ടുണ്ട്. ഇവരിൽ പ്രഥമസ്ഥാനീയനാണ് കേരള സ്‌കൂൾ ഓഫ് മാത്തമാറ്റിക്‌സ് എന്ന് ലോകം വിശേഷിപ്പിക്കുന്ന ഗുരുശിഷ്യപരമ്പര സ്ഥാപിച്ച സംഗമഗ്രാമ മാധവൻ. ലോകപ്രസിദ്ധ ഗണിതശാസ്ത്രജ്ഞൻ ജെയിംസ് ഗ്രിഗറിയുടെ ആചാര്യനായി അറിയപ്പെടുന്ന സംഗമഗ്രാമ മാധവൻ, ത്രികോണമിതി, ജ്യാമിതി, കാൽക്കുലസ് എന്നിവയുടെ രൂപീകരണത്തിലും പങ്കുവഹിച്ചതായി ഗണിതശാസ്ത്രസമൂഹം വിലയിരുത്തുന്നു. മഹാനായ ഈ കേരളശാസ്ത്രജ്ഞന്റെ സ്മരണയ്ക്ക് പഠനകേന്ദ്രമെന്നത് കേരള ബജറ്റിലും പ്രഖ്യാപിച്ചിരുന്നു – മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു.

Follow us on

Related News