തിരുവനന്തപുരം:കേരളത്തിലെ സർവകലാശാലകളിൽ നാലുവർഷ ബിരുദം നടപ്പാക്കുന്നതിന്റെ ഭാഗമായി പ്ലസ്ടു പഠനം പൂർത്തിയാക്കുന്ന വിദ്യാർഥികൾക്കായി ഉന്നതവിദ്യാഭ്യാസവകുപ്പ് ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കും. വരുന്ന ജൂൺമുതലാണ് കേരളത്തിൽ നാലുവർഷബിരുദ കോഴ്സുകൾ തുടങ്ങുന്നത്. പുതിയ ബിരുദ സമ്പ്രദായം ആരംഭിക്കുന്നതിനു മുന്നോടിയായാണ് പ്ലസ്ടു പരീക്ഷ കഴിഞ്ഞവർക്കായി ബോധവൽക്കരണ ക്യാമ്പയിൻ നടത്തുന്നത്. ഓരോ സർവകലാശാലയുടെയും പരിധിയിലെ കോളേജുകളിലാണ് പരിപാടി സംഘടിപ്പിക്കുക. പുതിയ ബിരുദപഠനത്തിന്റെ പ്രത്യേകതകൾ, സാധ്യതകൾ എന്നിവ വിശദീകരിക്കും. അധ്യാപകസംഘടനകളുടെയും സ്കൂൾ പി.ടി.എ.കളുടെയും സഹകരണം തേടും.
പബ്ലിക് റിലേഷൻസ് വകുപ്പ് നാലുവർഷ ബിരുദരീതിയെക്കുറിച്ച് വീഡിയോ പുറത്തിറക്കും. ഉന്നതവിദ്യാഭ്യാസവകുപ്പ് കൈപ്പുസ്തകങ്ങളും പ്രസിദ്ധീകരിക്കും. ഏപ്രിൽ, മേയ് മാസങ്ങളിലായി ക്യാമ്പയിൻ നടത്താനാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.
- കേരള പബ്ലിക് സർവിസ് കമീഷൻനിയമനം: വിവിധ തസ്തികകളിലായി ഒട്ടേറെ ഒഴിവുകൾ
- അധ്യാപകരുടെKTET യോഗ്യത സംബന്ധിച്ച പുതുക്കിയ മാർഗ നിർദ്ദേശങ്ങൾ: ഉത്തരവിറങ്ങി
- കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഈ വർഷത്തെ വാർഷിക പരീക്ഷാ കലണ്ടർ
- 5ലെ പ്ലസ്ടു ഹിന്ദി പരീക്ഷാ സമയത്തിൽ മാറ്റം
- കെടെറ്റ്: അപേക്ഷിക്കാനുള്ള സമയപരിധി 7ന് അവസാനിക്കും








