പ്രധാന വാർത്തകൾ
എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം

സമഗ്രശിക്ഷാ കേരളം പഠനോത്സവം: ഉദ്ഘാടനം മാർച്ച്‌ 11ന്

Mar 3, 2024 at 4:30 pm

Follow us on

തിരുവനന്തപുരം:സമഗ്രശിക്ഷാ കേരളം 2023-24 സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി വിദ്യാലയങ്ങളിൽ സംഘടിപ്പിക്കുന്ന പഠനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം 11ന്. തിരുവനന്തപുരം ജില്ലയിലെ പൂജപ്പുര ജിയുപി സ്കൂളിലാണ് ഉദ്ഘാടന ചടങ്ങുകൾ. ആകെ 11,319 സ്‌കൂളുകളിലാണ് പഠനോത്സവം സംഘടിപ്പിക്കുന്നത്. 4 കോടി രൂപ ചിലവ് പ്രതീക്ഷിക്കുന്നു.
വിദ്യാഭ്യാസ പ്രക്രിയയിലൂടെ കുട്ടികൾ ആർജ്ജിച്ച അറിവുകൾ, നൈപുണികൾ, മനോഭാവങ്ങൾ അടിസ്ഥാനപ്പെടുത്തിയിട്ടുള്ള പ്രവർത്തനങ്ങൾക്ക്
അക്കാദമിക വർഷാന്ത്യത്തിൽ സംഘടിപ്പിക്കുന്ന പഠനോത്സവ ദിനത്തിൽ കുട്ടികൾക്ക് അവസരം ലഭ്യമാക്കുന്നു. എല്ലാ കുട്ടികളും പഠനനേട്ടം ആർജിച്ചു
എന്നതിനൊപ്പം കുട്ടികളുടെ വ്യക്തിഗത മികവുകളും വിദ്യാലയ മികവുകളും രക്ഷിതാക്കളുടെയും പൊതു സമൂഹത്തിന്റെയും മുന്നിൽ അവതരിപ്പിക്കപ്പെടുന്നു.
പഠനോത്സവത്തിൽ തുടങ്ങി പ്രവേശനോത്സവം വരെ എത്തുന്ന വിപുലമായ വിദ്യാലയ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ടാണ് വിദ്യാലയങ്ങളിൽ പഠനോത്സവം സംഘടിപ്പിക്കാൻ ഒരുങ്ങുന്നത്.

Follow us on

Related News

5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും 

5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും 

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ വകുപ്പിൻ കീഴിലുളള സ്‌കൂളുകളിൽ 5 മുതൽ 9 വരെ...