പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

മലപ്പുറം കോട്ടൂർ സ്കൂളിൽ വ്യായാമത്തിന് ഓപ്പൺ ജിംനേഷ്യം

Feb 28, 2024 at 4:30 pm

Follow us on

കോട്ടക്കൽ: കോട്ടൂർ എകെഎം ഹയർ സെക്കൻഡറി സ്കൂളിൽ ഇനി വ്യായാമത്തിന് പൊതുവിടം. ജീവിത ശൈലീ രോഗങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ ആരോഗ്യമുള്ള തലമുറയെ വളർത്തിയെടുക്കാൻ സ്കൂളിൽ വായനക്കൊപ്പം വ്യായാമത്തിന് ഓപ്പൺ ജിംനേഷ്യം വിദ്യാർത്ഥികൾക്ക് തുറന്ന് നൽകി. സ്കൂൾ ഗ്രൗണ്ടിൽ പുതുതായി നിർമ്മിച്ച ഓപ്പൺ ജിംനേഷ്യം ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ കെ.പി.രമേഷ്കുമാർ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ എം മുഹമ്മദ് ഹനീഫ അധ്യക്ഷത വഹിച്ചു മിസ്റ്റർ ഇന്ത്യ ടി.കെ അബ്ദുറഹൂഫ് മുഖ്യാതിഥിയായി. സ്കൂൾ മാനേജർ കറുത്തേടത്ത് ഇബ്രാഹീം ഹാജി ഉപഹാര സമർപ്പണം നടത്തി. വിദ്യാർത്ഥികളുടെ കായിക ശേഷിയും മാനസിക ഉല്ലാസവും വളര്‍ത്തുവാൻ വേണ്ടി 6ലക്ഷം രൂപ ചെലവഴിച്ചാണ് മാനേജർ സ്കൂളിൽ ജിംനേഷ്യം ഒരുക്കിയത്.ഓപ്പൺ ജിംനേഷ്യത്തിൽ ചെസ്റ്റ് കം ഷോൾഡർ പ്രസ്സ്, ലെഗ് സ്ട്രെച്ചർ,എയർ വാക്കർ,ആം വീൽ ട്രിപ്പിൾ,റോവർ സിംഗിൾ, സിംഗിൾ സ്റ്റെപ്പർ, പുഷ് ചെയർ,സ്കൈ വാക്ക്, ലെഗ് റൈസർ, ക്രോസ് ട്രെയിനർ തുടങ്ങി വിവിധയിനം വ്യായാമ ഉപകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.ട്രൈനർമാരായ മർജാൻ, അജ്മൽ എന്നിവർ ജീം ഉപകരണങ്ങളുടെ ഉപയോഗവും ഗുണങ്ങളേയും പറ്റി വിദ്യാർത്ഥികൾക്ക് ക്ലാസെടുത്തു. ചടങ്ങിൽ പി.ടി എ പ്രസിഡൻ്റ് പി ഇഫ്ത്തിഖാറുദ്ധീൻ, പി.ടി.എ വൈസ് പ്രസിഡൻ്റ് കെ സുധീഷ് കുമാർ, പ്രിൻസിപ്പൽ അലി കടവണ്ടി, പ്രധാന അധ്യാപിക കെ.കെ സൈബുന്നീസ, എം.ടി.എ പ്രസിഡൻ് പി.വി ഷാഹിന, ഡെപ്യുട്ടി ഹെഡ്മിസ്ട്രസ് കെ മറിയ, പി.ടി.എ അംഗങ്ങളായ എ.പി പുരുഷോത്തമൻ, ഇ സമീറുദ്ധീൻ, വി ബഷീർ, എൻ വിനീത,സ്റ്റാഫ് സെക്രട്ടറി എ ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.

Follow us on

Related News