തിരുവനന്തപുരം:ജില്ലയിലെ എയ്ഡഡ് സ്കൂളിൽ ഭിന്നശേഷിക്കാർക്കായി (കാഴ്ചപരിമിതി) സംവരണം ചെയ്ത ഹിന്ദി, ഗണിത അധ്യാപക തസ്തികകളിൽ നിയമനം നടത്തുന്നു. പ്രൈമറി വിഭാഗത്തിലാണ് ഹന്ദി അധ്യാപക ഒഴിവ്. ഗണിത അധ്യാപക ഒഴിവ് ഹൈസ്കൂൾ വിഭാഗത്തിലാണ്. ഹിന്ദിയിൽ ബിരുദം അല്ലെങ്കിൽ തത്തുല്യമാണ് ഹിന്ദി അധ്യാപക യോഗ്യത. ഗണിതത്തിൽ ബിരുദവും ബി.എഡും അല്ലെങ്കിൽ തത്തുല്യവുമാണ് ഗണിത അധ്യാപക യോഗ്യത. ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി എംപ്ലോയ്മെന്റ് എക്സ്ചേയ്ഞ്ചിൽ മാർച്ച് 7നകം പേര് രജിസ്റ്റർ ചെയ്യണം.
സിസ്റ്റം ഡാറ്റാബേസ് ഓപ്പറേഷൻസ് എൻജിനിയർ
🔵പൊതുവിദ്യാഭ്യാസ വകുപ്പ് വി.എച്ച്.എസ്.ഇ വിഭാഗം ഓൺലൈൻ പോർട്ടലുകളുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് എൻ.ഐ.സി.എസ്.ഐ പ്രോജക്ടിലേക്ക് താത്കാലികാടിസ്ഥാനത്തിൽ ഒരു ഡെവലപ്പർ – സിസ്റ്റം ഡാറ്റാബേസ് ഓപ്പറേഷൻസ് എൻജിനിയറെ നിയമിക്കുന്നു. ബി.ടെക് സി.എസ്/ഐ.ടി അല്ലെങ്കിൽ എം.സി.എ/എം.എസ്.സി ഐടി/സി.എസ് ആണ് യോഗ്യത. രണ്ട് മുതൽ നാലുവർഷം വരെ പ്രവൃത്തിപരിചയം ഉണ്ടാവണം. ഉദ്യോഗാർഥികൾ നാലിനകം ഡെപ്യൂട്ടി ഡയറക്ടർ (കരിക്കുലം), വി.എച്ച്.എസ്.ഇ വിംഗ്, പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം, നാലാം നില, ഹൗസിങ് ബോർഡ് കെട്ടിടം, ശാന്തി നഗർ, തിരുവനന്തപുരം-1 എന്ന വിലാസത്തിൽ ബയോഡാറ്റ അയയ്ക്കണം.