തിരുവനന്തപുരം:കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കീഴിൽ കേരളത്തിൽ ഐസിഎംആർ – നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തനമാരംഭിക്കുന്നു. നാളെ (ഫെബ്രുവരി 25 ന്) പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിലെ രാജ്കോട്ട് എയിംസിൽ നടക്കുന്ന ചടങ്ങിൽ ഓൺലൈനായി ഉദ്ഘാടനം നിർവ്വഹിക്കും. വൈറോളജി മേഖലയിൽ കഴിഞ്ഞ 60 വർഷമായി പ്രവർത്തിക്കുന്ന ഇന്ത്യയിലെ പ്രമുഖ സ്ഥാപനമായ ഐസിഎംആർ-നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ പ്രാദേശിക കേന്ദ്രമാണ് ആലപ്പുഴയിൽ പ്രവർത്തനം ആരംഭിക്കുന്നത്. ആരോഗ്യമേഖലയിലെ നിരവധി പദ്ധതികളിൽ ആലപ്പുഴ ഐസിഎംആർ-നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയും ഉൾപ്പെടും. 2007-ൽ, കേരളത്തിൽ എൻഐവി ഫീൽഡ് യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള അംഗീകാരത്തിനായി സ്റ്റാൻഡിംഗ് ഫിനാൻഷ്യൽ കമ്മിറ്റിക്ക് (എസ്എഫ്സി) പദ്ധതി നിർദ്ദേശം സമർപ്പിച്ചു. ആർത്രോപോഡിലൂടെ മനുഷ്യരിലേക്ക് പകരുന്ന വൈറൽ രോഗനിർണയം, രോഗത്തിന്റെ ഉത്ഭവം കണ്ടെത്തൽ, പ്രാദേശിക അടിസ്ഥാന വൈറോളജി ഗവേഷണം എന്നിവയാണ് ഗവേഷണ കേന്ദ്രത്തിന്റെ ലക്ഷ്യം. കേന്ദ്ര നിർദേശപ്രകാരം വണ്ടാനം ടി.ഡി മെഡിക്കൽ കോളേജ് ആശുപത്രിയിൽ 2008 ഫെബ്രുവരിയിൽ ലബോറട്ടറിയുടെ യൂണിറ്റ് താത്കാലികമായി പ്രവർത്തനം ആരംഭിച്ചു. 2018-ൽ കോഴിക്കോട് ജില്ലയിൽ നിപ്പ ബാധ സ്ഥിരീകരിച്ചപ്പോൾ ഇത് കൈകാര്യം ചെയ്യുന്നതിന് BSL-3 സൗകര്യം ലബോറട്ടറിയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചിരുന്നു. 2022-ൽ, യൂണിറ്റ് താൽക്കാലിക സ്ഥലത്ത് നിന്ന് പുതുതായി നിർമ്മിച്ച ലബോറട്ടറി കെട്ടിടത്തിലേക്ക് മാറ്റി. മോളിക്യുലർ വൈറോളജി, എൻ്റോമോളജി, എപ്പിഡെമിയോളജി, സോഷ്യൽ സയൻസ് ഗ്രൂപ്പ് പ്രവർത്തനം തുടങ്ങിയവ ഈ യൂണിറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഐസിഎംആർ ഈ യൂണിറ്റിനെ ഗ്രേഡ് I വൈറൽ റിസർച്ച് ആൻഡ് ഡയഗ്നോസ്റ്റിക് ലബോറട്ടറിയായി അപ്ഗ്രേഡ് ചെയ്തിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടെ ഹ്യൂമൻ ഇൻഫ്ലുവൻസ നിരീക്ഷണ ശൃംഖലയിലും യൂണിറ്റിനെ ഉൾപ്പെടുത്തിയിട്ടുണ്ട്. 2019-ൽ ഡിഎച്ച്ആർ ഈ യൂണിറ്റിനെ സംസ്ഥാനതല വൈറൽ റിസർച്ച് ആൻഡ് ഡയഗ്നോസ്റ്റിക് ലബോറട്ടറിയായി അപ്ഗ്രേഡ് ചെയ്തു. അഞ്ചാം പനി, റുബെല്ല രോഗനിർണ്ണയത്തിനായി ലോകാരോഗ്യ സംഘടനയുടെ അംഗീകാരവും ലഭിച്ചു. മുൻകാലങ്ങളിൽ നിപ വൈറസ്, കൊവിഡ്-19, കുരങ്ങുപനി,ജപ്പാൻ പനി, കൊതുക് പരത്തുന്ന വെസ്റ്റ് നൈൽ വൈറസ് എന്നിവ കണ്ടെത്തുന്നതിൽ ഈ യൂണിറ്റ് നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. വെസ്റ്റ് നൈൽ വൈറസിൻ്റെയും നോറോവൈറസിൻ്റെയും സാന്നിധ്യം കേരളത്തിൽ ആദ്യമായി റിപ്പോർട്ട് ചെയ്തെന്ന നേട്ടവും ആലപ്പുഴയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന് സ്വന്തം. കാലത്തിനനുസരിച്ച് മാറി മാറി വരുന്ന വൈറസുകളെ എത്രയും വേഗത്തിൽ കണ്ടെത്തുന്നതിനും പ്രതിരോധിക്കുന്നതിനും ഐ സി എം ആർ – നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആലപ്പുഴയിലെ യൂണിറ്റ് ആരോഗ്യ മേഖലയിൽ മുതൽകൂട്ടാണ്.
എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് ഇനിമുതൽ മാറ്റാം: കേരള വിദ്യാഭ്യാസചട്ടം ഭേദഗതി ചെയ്തു
തിരുവനന്തപുരം:എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് മാറ്റാൻ കഴിയില്ലെന്ന...