തിരുവനന്തപുരം:ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി കോഴ്‌സുകൾക്ക് പഠിക്കുന്ന പൊതുവിഭാഗം വിദ്യാർഥികൾക്ക് PM-YASASVI പദ്ധതിക്കായി അപേക്ഷിക്കാം. നിലവിൽ പോസ്റ്റ് മെട്രിക് വിദ്യാഭ്യാസാനുകൂല്യത്തിനായി അപേക്ഷ സമർപ്പിച്ചിട്ടില്ലാത്ത ഹയർ സെക്കൻഡറി/ വൊക്കേഷണൽ ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്കാണ് അവസരം. കുടുംബ വാർഷിക വരുമാനം രണ്ടര ലക്ഷത്തിൽ അധികരിക്കാത്ത പൊതുവിഭാഗം വിദ്യാർഥികൾക്ക് അപേക്ഷ നൽകാം. ഒ.ബി.സി വിഭാഗത്തിൽ ഉൾപ്പെടുന്നതും ഇതിനകം അപേക്ഷ നൽകിയിട്ടില്ലാത്തവർക്കും ഇപ്പോൾ അപേക്ഷ നൽകാം. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെട്ട ജില്ലാ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടണം.
കെ-ടെറ്റ് യോഗ്യത ഉത്തരവ് മരവിപ്പിച്ചു: സർക്കാർ സുപ്രീംകോടതിയിൽ റിവ്യൂ ഹർജി നൽകും
തിരുവനന്തപുരം:അധ്യാപകരുടെ KTET യോഗ്യത സംബന്ധിച്ച പുതുക്കിയ മാർഗനിർദ്ദേശങ്ങൾ അടങ്ങിയ ഉത്തരവ്...









