പ്രധാന വാർത്തകൾ
വിദ്യാർത്ഥികൾ അടക്കമുള്ള കന്നിവോട്ടർമാരുടെ ശ്രദ്ധയ്ക്ക്; വോട്ട് ചെയ്യേണ്ടത് ഇങ്ങനെഡിഎൽഎഡ്, ബി.വോക് പരീക്ഷാഫലങ്ങൾകുറഞ്ഞ ചിലവിൽ മികച്ച പഠനവസരം നൽകി കാലിക്കറ്റ്‌ സർവകലാശാലയിൽ ഇന്റഗ്രേറ്റഡ് പിജിബിരുദ പ്രവേശനം: സിയുഇടി- യുജി മെയ് 15 മുതൽസ്കൂൾ അധ്യാപകർക്ക് എഐ സാങ്കേതിക വിദ്യയിൽ മെയ്‌ 2മുതൽ പരിശീലനംKEAM-2024: കോഴ്സുകൾ കൂട്ടിച്ചേർക്കാൻ ഇന്നുകൂടി അവസരംഎൻജിനീയറിങ് പ്രവേശന പരീക്ഷ സിലബസ് മാറ്റം: നടപടി വൈകുന്നുസ്കൂൾ വിദ്യാർത്ഥികൾക്കുള്ള സമ്മർ ക്യാമ്പ് മെയ് 6മുതൽഹയർ സെക്കന്ററി ഫലം മെയ് പത്തോടെ: മൂല്യനിർണ്ണയം അടുത്തയാഴ്ച പൂർത്തിയാക്കുംഎസ്എസ്എൽസി മൂല്യനിർണ്ണയം പൂർത്തിയായി: പരീക്ഷാ ഫലം ഉടൻ

അസി.പ്രഫസർ, ലാബ് ടെക്നീഷ്യൻ, ഹിന്ദി അദ്ധ്യാപകൻ, ഡാറ്റ എൻട്രി ഓപ്പറേറ്റർ: തൊഴിൽ വാർത്തകൾ

Feb 23, 2024 at 5:00 pm

Follow us on

തിരുവനന്തപുരം:പുതുക്കുറിച്ചി കുടുംബാരോഗ്യ കേന്ദ്രത്തിൽ താൽക്കാലികാടിസ്ഥാനത്തിൽ വാക് ഇൻ ഇന്റർവ്യൂ മുഖേന ലാബ് ടെക്നീഷ്യനെ നിയമിക്കുന്നു. DMLT(DME)/ BSC MLT പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ ആണ് യോഗ്യത. 2024 ഫെബ്രുവരി 28 രാവിലെ 11 മണിക്ക് പുതുക്കുറിച്ചി കുടുംബാരോഗ്യ കേന്ദ്രത്തിൽ ഇന്റർവ്യൂ നടക്കും. ഫോൺ: 0471 2426562.

അസിസ്റ്റന്റ് പ്രൊഫസർ
🔵തിരുവനന്തപുരം മെഡിക്കൽ കോളജിൽ കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർ എൻഡോക്രൈനോളജി തസ്തികയിൽ നിയമനം നടത്തുന്നതിന് വാക് ഇൻ ഇന്റർവ്യൂ നടത്തും. ഒരു ഒഴിവാണുള്ളത്. പ്രതിമാസ വേതനം 70,000 രൂപയായിരിക്കും. തിരുവനന്തപുരം മെഡിക്കൽ കോളജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ മാർച്ച് 5ന് രാവിലെ 11 ന് ഇന്റർവ്യൂ നടക്കും. താത്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, മുൻപരിയം എന്നിവ തെളിയിക്കുന്ന അസൽ രേഖകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം തിരുവനന്തപുരം മെഡിക്കൽ കോളജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ നിശ്ചിത സമയത്ത് ഹാജരാകണം.

ഹിന്ദി അധ്യാപക ഒഴിവ്
🔵ആലപ്പുഴ ജില്ലയിലെ ഒരു എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ ഹിന്ദി (ജൂനിയർ) തസ്തികയിൽ ഭിന്നശേഷി –കാഴ്ച പരിമിതർക്ക് സംവരണം ചെയ്തിരിക്കുന്ന ഒരു സ്ഥിര ഒഴിവ് നിലവിലുണ്ട്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളുമായി മാർച്ച് അഞ്ചിനകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ അടുത്തുള്ള ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.

ഡാറ്റ എൻട്രി ഓപ്പറേറ്റർ
🔵സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സ്ഥാപനമായ എസ്.സി.ഇ.ആർ.ടി (കേരള) യിലേക്ക് പാഠ്യപദ്ധതി പരിഷ്ക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി തമിഴ്, കന്നട വിഷയങ്ങളിൽ ഡാറ്റാ എൻട്രി ജോലികൾ ചെയ്യുന്നതിനു വാക്-ഇൻ-ഇന്റർവ്യൂ നടത്തി താത്കാലികാടിസ്ഥാനത്തിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർമാരെ നിയമിക്കുന്നു. പ്ലസ്ടുവും തമിഴിലോ കന്നടയിലോ ടൈപ്പിങ് വേഗതയും ഇൻ-ഡിസൈൻ സോഫ്റ്റ് വെയറിൽ പ്രാവീണ്യവുമുള്ളവർക്കു പങ്കെടുക്കാം. മാർച്ച് ഒന്നിനാണ് അഭിമുഖം. പങ്കെടുക്കാൻ താത്പര്യമുള്ളവർ ബയോഡാറ്റ, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് എന്നിവ സഹിതം പ്രായോഗിക പരീക്ഷയിൽ പങ്കെടുക്കണമെന്ന് ഡയറക്ടർ അറിയിച്ചു.

Follow us on

Related News