തിരുവനന്തപുരം:ഈ വർഷം എസ്എസ്എൽസി പരീക്ഷയ്ക്ക് വരയിട്ട ഉത്തരക്കടലാസ്. മാർച്ച് 4 മുതൽ ആരംഭിക്കുന്ന പരീക്ഷയുടെ ഉത്തരക്കടലാസിലാണ് അടിമുടി മാറ്റം. വിദ്യാർഥിയുടെ പേരും നമ്പറുമടക്കം എഴുതുന്ന പ്രാധാന പേജ് അടക്കം 8 താളുകൾ ഉള്ളതാണ് ഉത്തരക്കടലാസ്. ഓരോ പേജിലും 25 വരികളുണ്ട്. സ്ഥലം നഷ്ടപ്പെടുത്താതെ കൂടുതൽ എഴുതാൻ കഴിയുമെന്നതാണ് മെച്ചമെന്നു പരീക്ഷാഭവൻ ഉദ്യോഗസ്ഥർ വിശദീകരിച്ചു. നേരത്തെ മെയിൻ ഷീറ്റിനൊപ്പം ഒരു അഡീഷനൽ ഉത്തരക്കടലാസ് മാത്രമാണ് ഉണ്ടായിരുന്നത്. ഇനി മെയിൻ ഷീറ്റിലെ ബുക് ലെറ്റിൽ 6 പുറത്തിൽ ഉത്തരമെഴുതാൻ കഴിയും. അഡീഷനൽ ഉത്തരക്കടലാസുകളിലും മാറ്റം വരും. അഡീഷനൽ ഷീറ്റ് ഇനി വരയിട്ട ഡബിൾ ഷീറ്റായിരിക്കും. അതേസമയം ഗണിതത്തിനും ശാസ്ത്ര വിഷയങ്ങൾക്കും വരയിട്ട പേപ്പർ നൽകുന്നതു സംബന്ധിച്ച് ആശങ്കയുണ്ട്. കഴിഞ്ഞ വർഷത്തെ വരയിടാത്ത പേപ്പർ സ്റ്റോക്കുണ്ടെങ്കിൽ അതു നൽകാമെന്ന് ആലോചനയുണ്ട്.

മുഹറം അവധി ഞായറാഴ്ച്ച തന്നെ: തിങ്കൾ അവധി നൽകണമെന്ന് ആവശ്യം
തിരുവനന്തപുരം: കേരളത്തിൽ മുഹറം അവധി ഞായറാഴ്ചയാണെന്ന് സർക്കാർ സ്ഥിരീകരണം....