പ്രധാന വാർത്തകൾ
സിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങിസ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകുംഅങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽ

അടുത്തവർഷം മുതൽ സിബിഎസ്ഇ ക്ലാസുകളിൽ ഓപ്പൺ ബുക്ക് എക്സാം: പുസ്തകം തുറന്ന് പരീക്ഷയെഴുതാം

Feb 22, 2024 at 9:59 pm

Follow us on

ന്യൂഡൽഹി: അടുത്ത അധ്യയനവർഷം മുതൽ സിബിഎസ്ഇ ക്ലാസുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ ഓപ്പൺ ബുക്ക് പരീക്ഷ (ഒബിഇ) സമ്പ്രദായം നടപ്പാകും. 9 മുതൽ 12വരെ ക്ലാസുകളിലാണ് പുതിയ പരീക്ഷാ രീതി പരീക്ഷിക്കുക. രാജ്യത്ത് തിരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ ഓപ്പൺ ബുക്ക്‌ പരീക്ഷ നടത്തിയ ശേഷം വിജയകരമെങ്കിൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാനാണ് സിബിഎസ്ഇ തീരുമാനം. എന്നാൽ 10,12 ബോർഡ് പരീക്ഷകളിൽ ഓപ്പൺ ബുക്ക്‌ സംവിധാനം നടപ്പാക്കാൻ തീരുമാനമെടുത്തിട്ടി ല്ലെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.


9,10 ക്ലാസുകളിൽ ഇംഗ്ലിഷ്, സയൻസ്, കണക്ക് എന്നീ വിഷയങ്ങളിലും 11,12 ക്ലാസുകളിൽ ഇംഗ്ലിഷ്, ബയോളജി, കണക്ക് എന്നീ വിഷയങ്ങളിലുമാണ് ഓപ്പൺ ബുക്ക്‌ പരീക്ഷ ആലോചിക്കുന്നത്. പരീക്ഷ മാനദണ്ഡങ്ങൾ അടുത്ത അധ്യായ വർഷത്തിന് മുൻപായി തയാറാക്കും. ഓപ്പൺ ബുക്ക് പരീക്ഷയുടെ സാധ്യതകൾ പരിഗണിക്കണമെന്ന പുതിയ ദേശീയ കരിക്കുലം ഫ്രെയിംവർക്ക് നിർദേശത്തെ തുടർന്നാണ് സിബിഎസ്ഇ തീരുമാനം. ഓപ്പൺ ബുക്ക്‌ പരീക്ഷയുടെ സാധ്യതകൾ, സ്കൂളുകളുടെ വിലയിരുത്തൽ എന്നി വയെല്ലാം അറിയാനാണ് ആദ്യം പരീക്ഷണാടിസ്ഥാനത്തിൽ നടത്തുന്നത്.

ഓപ്പൺ ബുക്ക് പരീക്ഷ പുസ്തകം നോക്കി ഉത്തരം പകർത്തുന്ന രീതിയല്ല. അത്തരത്തിൽ നേരിട്ട് ഉത്തര ങ്ങൾ പകർത്തി എഴുതാൻ കഴിയുന്ന ചോദ്യങ്ങളായിരിക്കില്ല പരീക്ഷയ്ക്ക് ഉണ്ടാവുക. ഉത്തരം എഴുതാൻ പാഠപുസ്‌തകങ്ങൾ, നോട്ടുകൾ തുടങ്ങിയവ റഫർ ചെയ്യാൻ പരീക്ഷാ ഹാളിൽ അനുവദിക്കുമെന്ന് അർഥം. ഇതിലെ വിവരങ്ങൾ വച്ചു വിശകലനം ചെയ്ത് ഉത്തരം സ്വയം കണ്ടെത്തണം. പഠിച്ച കാര്യങ്ങൾ എത്രത്തോളം മനസ്സിലായെന്നു പരിശോധിക്കുന്ന രീതിയാണിത്.

Follow us on

Related News