തിരുവനന്തപുരം:സ്കൂൾ വിദ്യാർത്ഥികൾക്ക് ബഹിരാകാശ ശാസ്ത്രത്തിൻ്റെയും സാങ്കേതിക വിദ്യയുടെയും ബാലപാഠം നൽകി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഐസ്‌ആർഒ നടപ്പാക്കുന്ന ‘ യുവിക-2024’ പദ്ധതിയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഒൻപതാം ക്ലാസ് വിദ്യാർത്ഥികൾക്കാണ് അവസരം. വിദ്യാർത്ഥികൾക്ക് മാർച്ച് 20വരെ ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാം. ബഹിരാകാശ ശാസ്ത്ര പരിശീലനത്തിന്റെ ഭാഗമായി തിരഞ്ഞെടുക്കുന്ന കേന്ദ്രങ്ങളിൽ കുട്ടികൾ താമസിച്ച് പരിശീലനം നേടണം. മെയ് 13മുതൽ 24വരെ തിരുവനന്തപുരം, ശ്രീഹരിക്കോട്ട, ബെംഗളൂരു, ഹൈദരാബാദ്, അഹമ്മദാ ബാദ്, ഡെറാഡൂൺ, ഷില്ലോങ് എന്നീ 7 കേന്ദ്രങ്ങളിലാണ് പരിശീലനം. ഏത് കേന്ദ്രവും തിരഞ്ഞെടുക്കാം.
ശാസ്ത്രജ്‌ഞരും ശാസ്ത്രീയോപകരണങ്ങളും അവയുടെ പ്രവർത്തനവുമടക്കം പരിചയപ്പെടാൻ അവസരമുണ്ടാകും.
2024 ജനുവരി ഒന്നിന് 9-ാം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് അപേക്ഷിക്കാം. 8-ാം ക്ലാസിലെ മാർക്ക്, ഐഎസ്ആർഒ നടത്തുന്ന ഓൺലൈൻ ക്വിസിലെ പ്രകടനം തുടങ്ങി വിവിധ ഘടകങ്ങൾ പരിഗണിച്ചാണ് തിരഞ്ഞെടുപ്പ്. പരിശീലനകാലത്തെ താമസം, ഭക്ഷണം, പഠനസാമഗ്രികൾ, കേന്ദ്രത്തിലേക്കും തിരിച്ചുമുള്ള യാത്രപ്പടി (ട്രെയിൻ II-എസി / വോൾവോ ബസ്) എന്നിവ സൗജന്യമായി ലഭിക്കും. സൗജന്യ റജിസ്ട്രേഷനുള്ള നിർദേശങ്ങൾക്കും വിശദവിവ രങ്ങൾക്കും http://jigyasa.irs.gov.in ലെ YUVIKA സന്ദർശിക്കുക.
കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഈ വർഷത്തെ വാർഷിക പരീക്ഷാ കലണ്ടർ
തിരുവനന്തപുരം: 2026 വർഷത്തെ വാർഷിക പരീക്ഷാ കലണ്ടർ കേരള പബ്ലിക് സർവീസ് കമ്മീഷൻ...









