പ്രധാന വാർത്തകൾ
ജിസിസിയിലും മലേഷ്യയിലും ലീഗൽ കൺസൾട്ടന്റ്: നോർക്കവഴി അപേക്ഷിക്കാംപോളിടെക്നിക് ഡിപ്ലോമ പ്രവേശനം: മൂന്നാം സ്പോട്ട് അഡ്മിഷൻ 9മുതൽവിവിധ കോഴ്സ് പ്രവേശനം: ഓപ്ഷൻ രജിസ്ട്രേഷൻ ആരംഭിച്ചുഎംബിബിഎസ് പ്രവേശനം: കേരളത്തിലെ സ്വാശ്രയ കോളജുകളിലെ പുതുക്കിയ ഫീസ് നിരക്ക്എംജി സർവകലാശാലയിൽ ഓൺലൈൻ വഴി എംബിഎ, എംകോം പഠനംഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ടെക്നോളജി പ്രവേശനം: ജാം-2025 അപേക്ഷ 11വരെകുടുംബശ്രീയിൽ ഹരിതകർമസേന കോ-ഓർഡിനേറ്റർ നിയമനം: ആകെ 955 ഒഴിവുകൾതലമുറകൾക്ക് വഴികാട്ടുന്ന അധ്യാപകർ: ഇന്ന് അധ്യാപക ദിനംNEET-UG കൗൺസിലിങ് 2024: രണ്ടാംഘട്ട രജിസ്‌ട്രേഷൻ നാളെമുതൽജവഹർ നവോദയ വിദ്യാലയങ്ങളിൽ 2025-26 വർഷത്തെ ആറാംക്ലാസ് പ്രവേശനം: പരീക്ഷ 18ന് രാവിലെ 11.30ന്

ഒന്നുമുതൽ 9 വരെയുള്ള ക്ലാസുകളിലെ വാർഷിക പരീക്ഷ ടൈംടേബിൾ പുനക്രമീകരിച്ചു

Feb 20, 2024 at 5:00 pm

Follow us on

തിരുവനന്തപുരം:ഒന്നുമുതൽ 9വരെയുള്ള ക്ലാസുകളിലെ വാർഷിക പരീക്ഷ ടൈംടേബിൾ പുന:ക്രമീകരിച്ചു. താഴെപ്പറയുന്ന രീതിയിലാണ് മാറ്റങ്ങൾ വരുത്തിയിട്ടുള്ളത്.
🔵ഹൈസ്കൂൾ വിഭാഗം 8,9 ക്ലാസുകളിലെ പരീക്ഷ സമയം ഉച്ചകഴിഞ്ഞ് നടത്തുന്ന രീതിയിൽ പുന:ക്രമീകരിച്ചു.
🔵14/03/2024 ന് നടത്തുവാൻ നിശ്ചയിച്ചിരുന്ന എട്ടാം ക്ലാസിലെ കലാകായിക പ്രവർത്തിപരിചയ പരീക്ഷ 16/03/2024 ലേക്കും 16/03/2024 ന് നടത്താൻ നിശ്ചയിച്ചിരുന്ന എട്ടാം ക്ലാസിലെ സോഷ്യൽ സയൻസ് പരീക്ഷ 14/03/2024 ലേക്കും മാറ്റി.
🔵27/03/2024 ലെ ഒമ്പതാം ക്ലാസിലെ പരീക്ഷ രാവിലെ ആയിരിക്കും നടക്കുക.
🔵ഇൻഡിപെൻഡൻഡ് എൽപി, യുപി സ്കൂ‌ളുകളിൽ നിശ്ചയിച്ചിരുന്ന പരീക്ഷകൾ 15/03/2024 മുതൽ ആരംഭിക്കുന്ന രീതിയിൽ പുന:ക്രമീകരിച്ചു.
🔵HS അറ്റാച്‌ഡ് LP/UP പരീക്ഷ time table ൽ മാറ്റമില്ല.
🔵ഇൻഡിപെൻഡൻഡ് LP/UP അധ്യാപകരെ SSLC /HSS പരീക്ഷ ഡ്യൂട്ടി യ്ക് നിയോഗിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
🔵LP/UP Attached ഹൈസ്‌കൂളുകളിൽ 1 മുതൽ 9 വരെയുള്ള പരീക്ഷ നടത്തിപ്പിന് HSS ഉൾപ്പെടെയുള്ള മുഴുവൻ ക്ലാസ് റൂമുകളും ഉപയോഗപ്പെടുത്താവുന്നതാണ്.
🔵പരീക്ഷ നടത്തിപ്പിന് SSK യുടെ സഹായസഹകരണങ്ങൾ തേടാവുന്നതാണ്.

Follow us on

Related News