തിരുവനന്തപുരം:പഠനനിലവാരം വിലയിരുത്താനുള്ള സ്ട്രക്ചേഡ് അസസ്മെന്റ് ഫോർ അനലൈസിങ് ലേണിങ് (സഫൽ) മൂല്യനിർണയ സംവിധാനം സിബിഎസ്ഇ എല്ലാ സ്കൂളുകളിലും നടപ്പാക്കും. വിദ്യാർത്ഥികൾ ഭാഷ, കണക്ക്, സയൻസ് വിഷയങ്ങളിൽ എത്രത്തോളം അറിവ് നേടി എന്ന് പരിശോധിക്കുകയാണു ഇതിന്റെ ലക്ഷ്യം. അതേസമയം മൂന്നാം ക്ലാസിനെ സംവിധാനത്തിൽ നിന്ന് ഒഴിവാക്കിയിട്ടില്ലെന്നും ഇവർക്കുള്ള മൂല്യനിർണയ രീതി വികസിപ്പിക്കുകയാണെന്നും സിബിഎസ്ഇ അറിയിച്ചു. 5, 8 ക്ലാസുകളിലെ വിദ്യാർഥികളിൽ നടത്തുന്ന സഫൽ മൂല്യനിർണയത്തിന്റെ റജിസ്ട്രേഷൻ പൂർത്തിയായി. ഓഗസ്റ്റിൽ ഫലം പ്രസിദ്ധീകരിക്കും. ദേശീയ വിദ്യാഭ്യാസ നയമനുസരിച്ചു 3, 5, 8 ക്ലാസുകളിൽ സഫൽ നടപ്പാക്കാൻ 2021ലാണ് സിബിഎസ്ഇ തീരുമാനിച്ചത്. മൂന്നാം ക്ലാസിനെ പിന്നീട് ഒഴിവാക്കി പരീക്ഷണ പദ്ധതി രാജ്യത്തെ 1887 സ്‌കൂളുകളിലെ 5, 8 ക്ലാസ് വിദ്യാർഥികൾക്കു കഴിഞ്ഞ ഫെബ്രുവരിയിൽ നടന്നു. ഇക്കുറി മുതൽ എല്ലാ സിബിഎസ്ഇ സ്കൂളുകളിലും ഇതു വ്യാപിപ്പിക്കുകയാണ്. എന്നാൽ ‘സഫൽ’ ഫലം ക്ലാസ് വിജയ പരാജയങ്ങളെ ബാധിക്കില്ല.
കായിക താരങ്ങൾക്കുള്ള പാരിതോഷിക തുക വർദ്ധിപ്പിക്കുന്ന കാര്യം പരിഗണനയിലെന്ന് മന്ത്രി: ഗ്രേസ്മാർക്ക് സംബന്ധിച്ചും പുതിയ തീരുമാനം ഉണ്ടാകും
തിരുവനന്തപുരം:കായിക താരങ്ങൾക്കുള്ള പാരിതോഷിക തുക വർദ്ധിപ്പിക്കുന്ന കാര്യം പരിഗണനയിലാണെന്ന് മന്ത്രി...