തിരുവനന്തപുരം:സംസ്ഥാനത്ത് ചൂട് കൂടി വരുന്ന സാഹചര്യത്തിൽ സ്കൂളുകളിൽ നടപ്പാക്കുന്ന ‘വാട്ടർ ബെൽ’ സംവിധാനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ നടക്കും. നാളെ(ഫെബ്രുവരി 19)രാവിലെ 10ന് മണക്കാട് ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും. എല്ലാ സ്കൂളുകളും ഇത് കർശനമായി നടപ്പാക്കണമെന്ന് സർക്കുലർ ഇറങ്ങി.
.
ക്ലാസ്സ് സമയത്ത് കുട്ടികൾ വെള്ളം കൃത്യമായ രീതിയിൽ കുടിക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്. പരീക്ഷാ ആരംഭിക്കാൻ ഇനിയും ദിവസങ്ങളുണ്ട്. ഈ സാഹചര്യത്തിലാണ് വാട്ടർ ബെൽ സംവിധാനം നടപ്പാക്കുന്നത്. രാവിലെ 10.30 നും ഉച്ചയ്ക്ക് 2.00 മണിക്കും വാട്ടർ ബെൽ മുഴക്കി അഞ്ച് മിനിട്ട് കുട്ടികളെ വെള്ളം കുടിക്കാനായി അനുവദിക്കുന്ന സംവിധാനമാണ് നിലവിൽ വരാൻ പോകുന്നത്. ഇത് സ്കൂളുകൾ കർശനമായി നടപ്പാക്കണം. പല കുട്ടികൾക്കും സ്കൂളിലേക്ക് കുടി വെള്ളം കൊണ്ടുവരാൻ കഴിയാത്ത സാഹചര്യം ഉണ്ടാകും. കടുത്ത ചൂടിൽ കുട്ടികൾ ദാഹിച്ചു വലയാൻ പാടില്ല. അതുകൊണ്ടുതന്നെ ‘വാട്ടർ ബെൽ’ സംവിധാനം കർശനമായി നടപ്പക്കണമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.