പ്രധാന വാർത്തകൾ
സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾക്ക് പ്രവർത്തനാനുമതി: ബിൽ ഉടൻ നിയമസഭയിൽസിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ അപേക്ഷ തീയതി നീട്ടി നോര്‍ക്ക റൂട്ട്സ് വഴി യുഎഇയിൽ നഴ്സ് നിയമനം: അപേക്ഷ 18വരെ മാത്രം NEET-UG 2025 പരീക്ഷ മെയ് 4ന്: പരീക്ഷ രജിസ്‌ട്രേഷൻ തുടങ്ങി സ്കൂൾ അധ്യയനത്തിന്റെ ഗുണനിലവാരം ഉയർത്താൻ പദ്ധതി: അധ്യാപകർക്ക് പരിശീലനം നൽകുംഹയർ സെക്കൻഡറി പരീക്ഷ റജിസ്ട്രേഷൻ സമയം അവസാനിക്കുന്നുരാജ്യത്തെ സൈനിക് സ്കൂളുകളിലെ പ്രവേശനത്തിനുള്ള പരീക്ഷയുടെ ഷെഡ്യൂൾ പുറത്തിറങ്ങിസ്കൂൾ പരീക്ഷകൾ ഫെബ്രുവരി 24മുതൽ: എൽപി, യുപി, ഹൈസ്കൂൾ പരീക്ഷ ടൈംടേബിൾഹെൽത്ത് ഇൻഫർമേഷൻ മാനേജ്‌മെന്റ്‌ കോഴ്സ്: അപേക്ഷ 15വരെഡീപ് ലേണിങ്ങിൽ ഓൺലൈൻ കോഴ്സ്: അപേക്ഷ 13വരെ

കേരളീയ വാദ്യ പാരമ്പര്യം: സമഗ്ര വിവരങ്ങളുമായി ‘തക്കിട്ട’ ചരിത്രഗ്രന്ഥം

Feb 17, 2024 at 12:42 pm

Follow us on

തിരുവനന്തപുരം:കേരളീയ വാദ്യപാരമ്പര്യത്തെക്കുറിച്ചുള്ള സമഗ്ര വിവരങ്ങളുമായി ‘തക്കിട്ട’ ചരിത്രഗ്രന്ഥം പ്രസിദ്ധീകരണത്തിന് ഒരുങ്ങി. വിദ്യാർത്ഥികൾക്കും ഗവേഷകർക്കും ഉപകാരപ്പെടുന്ന രീതിയിലുള്ള കേരളീയ വാദ്യകലയുടെ സമ്പൂർണ്ണ ഗ്രന്ഥമാണ് 3 പുസ്തകങ്ങളായി ‘ത’ ‘കി’ ‘ട്ട’ എന്ന പേരിൽ പുറത്തിറങ്ങുന്നത്. മലപ്പുറം കണ്ടനകം ആസ്ഥാനമായി പ്രവർത്തിക്കുന്ന സോപാനം സ്‌കൂൾ ഓഫ് പഞ്ചവാദ്യമാണ് പുസ്തകത്തിന് പിന്നിൽ. മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ അടക്കമുള്ള പഗത്ഭരുടെ മേൽനോട്ടത്തിലാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്.

ഷഡ്‌കാല ഗോവിന്ദന്മാരാരുടെ കാലഘട്ടംമുതൽ ഇന്നത്തെ തലമുറയിലുള്ള പതിനായിരത്തിലധികം വാദ്യകലാകാരന്മാരുടെ വിവരങ്ങൾ ഈ ഗ്രന്ഥങ്ങളിൽ ഉണ്ട്. കേരളത്തിലെ പ്രശസ്‌തരായ പതിനഞ്ചോളം ചരിത്രകാരന്മാരുടെയും പ്രഗത്ഭരായ വാദ്യകലാകാരന്മാരുടെയും ലേഖനങ്ങളും കഥകളി, പഞ്ചവാദ്യം, തായമ്പക, മേളങ്ങൾ, കേളി, പാണി, കലശക്കൊട്ട്, സന്ധ്യവേല, കൊമ്പ്പറ്റ്,
കുഴൽപറ്റ് ഉൾപ്പെടെ വിവിധ അവതരണങ്ങളെ കുറിച്ചുള്ള വിവരങ്ങളും ഉൾക്കൊള്ളിച്ചിരിക്കുന്നു.
സാമവേദം, നാട്യശാസ്ത്രം, ചുമർചിത്രകല, ദാരുശില്‌പം, ഫോക്ക്‌ലോർ, ഗുരുമുഖത്തുനിന്നറിഞ്ഞ വായ്മൊഴികൾ ഉൾപ്പെടെയുള്ള വിശദാംശങ്ങളും
ചെണ്ട, തിമില, മദ്ദളം, ഇടയ്ക്ക, കൊമ്പി, കുറുംകുഴൽ, ഇലത്താളം ഉൾപ്പെടെയുള്ള ഉപകരണങ്ങളുടെ
ചരിത്രവും നിർമ്മാണ രീതികളും പുസ്തകത്തിൽ ഉണ്ട്. കാസർകോഡ് മുതൽ തിരുവനന്തപുരം വരെയുള്ള പ്രധാന ക്ഷേത്രങ്ങളിലെ വാദ്യപാരമ്പര്യത്തിന്റെ വിവരങ്ങൾ അടക്കം ഉൾപ്പെടുത്തിയ ഗ്രന്ഥത്തിന് മൂന്ന് വാള്യങ്ങളിലുമായി 2000ത്തോളം പേജുകൾ ഉണ്ട്. 4000രൂപ മുഖവിലയുള്ള ഈ 3 പുസ്‌തകങ്ങൾ പ്രീ പബ്ലിക്കേഷനിൽ 2800 രൂപക്ക് ലഭിക്കുമെന്ന് സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യം ഡയറക്ടർ സന്തോഷ് ആലംങ്കോട് പറഞ്ഞു.

Follow us on

Related News

നാവാമുകുന്ദ, മാർബേസിൽ സ്കൂളുകൾക്കുള്ള വിലക്ക് പിൻവലിച്ചുള്ള ഉത്തരവ് ഉടനെന്ന് മന്ത്രി വി.ശിവൻകുട്ടി 

നാവാമുകുന്ദ, മാർബേസിൽ സ്കൂളുകൾക്കുള്ള വിലക്ക് പിൻവലിച്ചുള്ള ഉത്തരവ് ഉടനെന്ന് മന്ത്രി വി.ശിവൻകുട്ടി 

തിരുവനന്തപുരം:എറണാകുളത്ത് നടന്ന സംസ്ഥാന സ്കൂൾ കായിക മേളയുടെ സമാപന സമ്മേളനം...