പ്രധാന വാർത്തകൾ
സിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകംശരാശരി വിദ്യാർത്ഥികൾ ഭയക്കുന്ന ഈ 30% മിനിമം മാർക്ക് എന്താണ്?: വിശദവിവരങ്ങൾ അറിയാം

ദേശീയ ജൂഡോ ചാമ്പ്യൻഷിപ്പിൽ സ്വർണമണിഞ്ഞ് കാലിക്കറ്റിലെ കായികാധ്യാപകൻ

Feb 12, 2024 at 5:00 pm

Follow us on

തേഞ്ഞിപ്പലം:ഗോവയിൽ നടന്ന നാഷനൽ മാസ്റ്റേഴ്സ് ഗെയിംസ് 2024 ജൂഡോ ചാമ്പ്യഷിപ്പിൽ കാലിക്കറ്റ് സർവകലാശാലയ്ക്ക് സ്വർണ്ണം. സർവകലാശാല കായിക വിഭാഗത്തിലെ അസി. പ്രഫ.രാജ്കിരൺ ആണ് കേരളത്തിന്‌ വേണ്ടി സ്വർണം നേടിയത്. 35 വയസ്സിനു മുകളിൽ ലൈറ്റ് വെയിറ്റ് വിഭാഗത്തിലാണ് നേട്ടം. അടുത്ത വർഷം ചൈന തായ്പെയ് വെച്ചു നടക്കുന്ന ലോക ചാമ്പ്യൻഷിപ്പിലേക്കും സെലക് ഷൻ ലഭിച്ചു. മുൻ ഇന്ത്യൻ കോച്ച് വിജയ് ദിമാന് കീഴിലാണ് ജൂഡോ രിശീലിച്ചത്. ഡൽഹി സർവകലാശാലയിൽ നിന്ന് ഫിസിക്കൽ എഡ്യൂക്കേഷനിൽ ജൂഡോ സ്പെഷ്യലൈസേഷൻ ആയി എടുത്ത് ബിരുദാനന്തര ബിരുദവും, യു.ജി.സി. നെറ്റ്, ജൂനിയർ റിസേർച് ഫെലോഷിപ്പും നേടിയിട്ടുണ്ട്.
നാഷ്ണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സിൽ നിന്ന് രണ്ടാം റാങ്കോടെ ജൂഡോ കോച്ചിങ് ഡിപ്ലോമയും കരസ്ഥമാക്കി.
തൃശ്ശൂർ എരുമപ്പെട്ടി അലിക്കോടൻ വീട്ടിൽ കുമാരൻ – ദേവകി ദമ്പതിമാരുടെ മകനാണ്. യൂണിവേഴ്സിറ്റി അസിസ്റ്റൻ്റായ ദിവ്യയാണ് ഭാര്യ. കദ്രുൺ രാജ്, കൃത്വിൺ രാജ് എന്നിവർ മക്കളാണ്.

ജൂഡോയിൽ സ്പോർട്സ് ബയോമെക്കാനിക്സിന്റെ സാധ്യതകളെ കുറിച്ചുള്ള പ്രബന്ധം കാലിക്കറ്റ് സർവകലാശാലയിൽ സമർപ്പിച്ച് പി.എച്ച്.ഡി. നേടാൻ കാത്തിരിക്കുകയാണ് രാജ് കിരൺ. തിരുവനന്തപുരത്ത് വെച്ചു നടന്ന ഇന്റർ നാഷണൽ സ്പോർട്സ് സമ്മിറ്റിൽ ജൂഡോ ടെക്നിക്കുകളിൽ ഫിസിക്ക്സിന്റെ സാധ്യതകളെ പറ്റിയുള്ള ഗവേഷണ റിപ്പോർട്ട്‌ അവതരിപ്പിച്ചിരുന്നു. ചാമ്പ്യൻഷിപ്പിൽ കേരളം ഓവർ ഓൾ നേടി.

Follow us on

Related News