തേഞ്ഞിപ്പലം:ഗോവയിൽ നടന്ന നാഷനൽ മാസ്റ്റേഴ്സ് ഗെയിംസ് 2024 ജൂഡോ ചാമ്പ്യഷിപ്പിൽ കാലിക്കറ്റ് സർവകലാശാലയ്ക്ക് സ്വർണ്ണം. സർവകലാശാല കായിക വിഭാഗത്തിലെ അസി. പ്രഫ.രാജ്കിരൺ ആണ് കേരളത്തിന് വേണ്ടി സ്വർണം നേടിയത്. 35 വയസ്സിനു മുകളിൽ ലൈറ്റ് വെയിറ്റ് വിഭാഗത്തിലാണ് നേട്ടം. അടുത്ത വർഷം ചൈന തായ്പെയ് വെച്ചു നടക്കുന്ന ലോക ചാമ്പ്യൻഷിപ്പിലേക്കും സെലക് ഷൻ ലഭിച്ചു. മുൻ ഇന്ത്യൻ കോച്ച് വിജയ് ദിമാന് കീഴിലാണ് ജൂഡോ രിശീലിച്ചത്. ഡൽഹി സർവകലാശാലയിൽ നിന്ന് ഫിസിക്കൽ എഡ്യൂക്കേഷനിൽ ജൂഡോ സ്പെഷ്യലൈസേഷൻ ആയി എടുത്ത് ബിരുദാനന്തര ബിരുദവും, യു.ജി.സി. നെറ്റ്, ജൂനിയർ റിസേർച് ഫെലോഷിപ്പും നേടിയിട്ടുണ്ട്.
നാഷ്ണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സിൽ നിന്ന് രണ്ടാം റാങ്കോടെ ജൂഡോ കോച്ചിങ് ഡിപ്ലോമയും കരസ്ഥമാക്കി.
തൃശ്ശൂർ എരുമപ്പെട്ടി അലിക്കോടൻ വീട്ടിൽ കുമാരൻ – ദേവകി ദമ്പതിമാരുടെ മകനാണ്. യൂണിവേഴ്സിറ്റി അസിസ്റ്റൻ്റായ ദിവ്യയാണ് ഭാര്യ. കദ്രുൺ രാജ്, കൃത്വിൺ രാജ് എന്നിവർ മക്കളാണ്.
ജൂഡോയിൽ സ്പോർട്സ് ബയോമെക്കാനിക്സിന്റെ സാധ്യതകളെ കുറിച്ചുള്ള പ്രബന്ധം കാലിക്കറ്റ് സർവകലാശാലയിൽ സമർപ്പിച്ച് പി.എച്ച്.ഡി. നേടാൻ കാത്തിരിക്കുകയാണ് രാജ് കിരൺ. തിരുവനന്തപുരത്ത് വെച്ചു നടന്ന ഇന്റർ നാഷണൽ സ്പോർട്സ് സമ്മിറ്റിൽ ജൂഡോ ടെക്നിക്കുകളിൽ ഫിസിക്ക്സിന്റെ സാധ്യതകളെ പറ്റിയുള്ള ഗവേഷണ റിപ്പോർട്ട് അവതരിപ്പിച്ചിരുന്നു. ചാമ്പ്യൻഷിപ്പിൽ കേരളം ഓവർ ഓൾ നേടി.