തിരുവനന്തപുരം:സംസ്ഥാനത്തെ വിവിധ കോളജുകളിൽ ഒന്നാം വർഷ ബിരുദ കോഴ്സിന് പഠിക്കുന്ന വിദ്യാർഥികൾക്ക് സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. സർക്കാർ, എയ്‌ഡഡ് ആർട്സ് ആൻഡ് സയൻസ് കോളജുകൾ, മ്യൂസിക്, സംസ്കൃത കോളജുകൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾക്കാണ് അവസരം. പ്രതിവർഷം 10,000 രൂപയാണ് സ്കോളർഷിപ് തുക അനുവദിക്കുക. അപേക്ഷകർക്ക് പ്ലസ്ടു യോഗ്യതാ പരീക്ഷയിൽ കുറഞ്ഞത് 85 ശതമാനം മാർക്ക് വേണം. കോമേഴ്സ്, സയൻസ്, ഹ്യൂമാനിറ്റീസ് വിഷയ ങ്ങളിൽനിന്ന് 1:1:1 എന്ന ക്രമത്തിലാണ് വിദ്യാർഥികളെ തിരഞ്ഞെടുക്കുന്നത്. രണ്ടരലക്ഷം രൂപക്ക് താഴെ വാർഷിക വരുമാനം ഉള്ളവർക്ക് സ്കോളർഷിപ്പിന് അർഹതയുണ്ട് . വിജ്ഞാപനവും വിശദ വിവരങ്ങളും http://dcescholarship.kerala.gov.in ൽ ലഭ്യമാണ്. അപേക്ഷ നൽകാനുള്ള അവസാന തീയതി ഫെബ്രുവരി 15ആണ്. പ്രിന്റൗട്ട് അനുബന്ധ രേഖകൾ സഹിതം സ്ഥാപന മേധാവിക്ക് ഫെബ്രുവരി 16നകം സമർപ്പിക്കണം. പ്ലസ്‌ടു മാർക്കിന്റെ അടി സ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. 95 ശതമാനം മാർക്കിന് മുകളിലുള്ള 1050 വിദ്യാർഥികൾക്ക് വരുമാനപരിധി കണക്കാക്കാതെ സ്കോളർഷിപ് അനുവദിക്കും. 90 ശതമാനം മാർക്കിന് മുകളിലുള്ള രണ്ടരലക്ഷത്തിന് താഴെ വരുമാനമുള്ള 1050 വിദ്യാർഥികൾക്കും 85 ശതമാനവും അതിലധികവും മാർക്കുള്ള ബി.പി.എൽ വിഭാഗത്തിൽപെട്ട 1050 വിദ്യാർഥികൾക്കും സ്കോളർഷിപ് ലഭിക്കും. വിവരങ്ങൾക്ക് 8921679554 എന്ന ഫോൺനമ്പറിൽ ബന്ധപ്പെടുക.
നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് പരീക്ഷ: അപേക്ഷ 23മുതൽ
തിരുവനന്തപുരം: ഈ വർഷത്തെ നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് പരീക്ഷയ്ക്കുള്ള...