തിരുവനന്തപുരം:കേരള പബ്ലിക് സർവീസ് കമ്മീഷൻ പരീക്ഷയിൽ ആൾമാറാട്ട ശ്രമം. ഇന്ന് രാവിലെ നടന്ന യൂണിവേഴ്സിറ്റി എൽജിഎസ് പരീക്ഷയിലാണ് ആൾമാറാട്ട ശ്രമം. തിരുവനന്തപുരം പൂജപ്പുര ചിന്നമ്മ മെമ്മോറിയൽ ഗേൾസ് സ്‌കൂളിൽ പരീക്ഷ തുടങ്ങുന്നതിനു മുൻപ് ഹാൾ ടിക്കറ്റ് പരിശോധന നടക്കുന്നതിനിടെ പരീക്ഷ എഴുതാൻ എത്തിയ ആൾ ഇറങ്ങിയോടുകയായിരുന്നു. പരീക്ഷാഹാളിൽ ഉദ്യോഗാർഥിയുടെ തിരിച്ചറിയൽ കാർഡ് ഒത്തുനോക്കിയുള്ള വെരിഫിക്കേഷനിടെ ഇൻവിജിലേറ്റർക്ക് സംശയം തോന്നി. പരിശോധനയിൽ രേഖകളിൽ വ്യത്യാസം കണ്ടതോടെ പരീക്ഷ എഴുതാനെത്തിയയാൾ ഹാളിൽ നിന്ന് ഇറങ്ങിയോടുകയായിരുന്നു. പിഎസ്‌സി അടക്കമുള്ള മത്സര പരീക്ഷകളിൽ ക്രമക്കേട് നടത്തുന്നവർക്കെതിരെയുള്ള ബില്ല് ഇന്നലെയാണ് ലോക്സഭ പാസാക്കിയത്. കടുത്ത ശിക്ഷയും പിഴയും ചുമത്തുന്ന നിയമം നിലവിൽ വന്നതിന് പിന്നാലെയാണ് ആൾമാറാട്ട ശ്രമം നടന്നത്.
സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ ഹാട്രിക്ക് കിരീടവുമായി മലപ്പുറം: രണ്ടാംസ്ഥാനം പാലക്കാടിന്
പാലക്കാട്: സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ തുടർച്ചയായ മൂന്നാം...









