തിരുവനന്തപുരം: ന്യൂ ഇന്ത്യ അഷ്വറൻസിൽ അസിസ്റ്റന്റ് തസ്‌തികയിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. കേരളത്തിലെ 24 ഒഴിവു കൾ അടക്കം രാജ്യത്ത് ആകെ 300 ഒഴിവുകൾ ഉണ്ട്. ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവർക്കാണ് അവസരം. പ്രായം 21നും 30നും ഇടയിൽ. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 22,405 രൂപ മുതൽ 62,265 രൂപവരെ ശമ്പളം ലഭിക്കും. തിരുവനന്തപുരം, കൊല്ലം, കോട്ടയം, കൊച്ചി, ആലപ്പുഴ, തൃശ്ശൂർ, മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ പ്രിലിമിനറി പരീക്ഷാകേന്ദ്രങ്ങൾ ഉണ്ടാകും. പ്രധാന പരീക്ഷ കൊച്ചിയിൽ നടത്തും. അപേക്ഷ ഫെബ്രുവരി 15നകം
http://newindia.co.in വഴി നൽകണം.

ഇന്ത്യൻ എയർ ഫോഴ്സിൽ ഓഫീസർ നിയമനം: 281 ഒഴിവുകൾ
തിരുവനന്തപുരം: ഇന്ത്യൻ എയർ ഫോഴ്സ് ഫ്ലയിങ്, ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കൽ/...