പ്രധാന വാർത്തകൾ
ക്ലാസിൽ ഉഴപ്പരുത്: 5മുതൽ 9വരെ ക്ലാസുകളിൽ സബ്ജക്റ്റ്  മിനിമംസംസ്ഥാനത്തെ സ്കൂളുകളിൽ ജൂലൈ 10ന് വിജയാഹ്ലാദ ദിനംസ്കൂൾ കലോത്സവ മാന്വലിൽ സുപ്രധാന ഭേതഗതി: മാറ്റങ്ങൾ ഇതാസോഷ്യൽ മീഡിയയിൽ വ്യാജ പോസ്റ്റ്: കർശന നടപടിയെന്ന് വി.ശിവൻകുട്ടിവിദ്യാർത്ഥികളുടെ ബസ് ചാർജ് വർദ്ധന: സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് പണിമുടക്ക്അഖിലേന്ത്യ പണിമുടക്ക്‌ 8ന് അർധരാത്രി മുതൽ: അവശ്യ സർവീസുകൾ മാത്രംമുഹറം അവധി ഞായറാഴ്ച്ച തന്നെ: തിങ്കൾ അവധി നൽകണമെന്ന് ആവശ്യംഎംടിഎസ്, ഹവിൽദാർ തസ്തികകളിൽ നിയമനം: അപേക്ഷ 24വരെഓണം അവധി ഓഗസ്റ്റ് 29മുതൽ: ഈ വർഷത്തെ അവധികൾ പ്രഖ്യാപിച്ചുഈ അധ്യയന വർഷത്തെ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു: വിശദ വിവരങ്ങൾ ഇതാ

പൊതു വിദ്യാഭ്യാസ വകുപ്പിന് എജുക്കേഷൻ പ്രമോഷൻ ഫണ്ട്: ഓൺലൈൻ പെയ്മെന്റ് സംവിധാനം ഉണ്ടാകും

Feb 5, 2024 at 12:30 pm

Follow us on

തിരുവനന്തപുരം:വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സഹായം നൽകാൻ സന്നദ്ധതയുള്ളവരെ സർക്കാർ സ്വാഗതം ചെയ്ത് എജുക്കേഷൻ പ്രമോഷൻ ഫണ്ട് സ്വരൂപിക്കും. ഈ സാധ്യത ഉപയോഗപ്പെടുത്തുന്നതിനായി കൃത്യമായ പദ്ധതി തയ്യാറാക്കും. ഇതിനുള്ള സീഡ് ഫണ്ടായി ബജറ്റിൽ അഞ്ചുകോടി രൂപ വകയിരുത്തി. ഒരു വിദ്യാർത്ഥിയെ ഒന്നാം ക്ലാസ് മുതൽ ബിരുദാനന്തര ബിരുദം വരെ പഠിപ്പിക്കുന്നതിനായി സർക്കാർ ചെലവഴിക്കുന്നത് 25 ലക്ഷത്തോളം രൂപയാണ്. മികച്ച തൊഴിലുകൾ സമ്പാദിക്കാനും വിദേശത്ത് ഉൾപ്പെടെ പോയി ജോലി നേടുന്നതിനും സഹായകരമാകുന്നത് വിദ്യാഭ്യാസമാണ് കേരളത്തിൽ നൽകുന്നത്. തങ്ങൾ പഠിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സഹായങ്ങൾ നൽകാൻ സന്നദ്ധത പ്രകടിപ്പിച്ച് ചിലരെങ്കിലും സർക്കാരിനെ സമീപിക്കാറുണ്ട്. ഇപ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സഹായം നൽകാൻ സന്നദ്ധതയുള്ളവരെ സർക്കാർ സ്വാഗതം ചെയ്യും. ഇതിനായി ഓൺലൈൻ പെയ്മെന്റ് സംവിധാനം ഏർപ്പെടുത്തും. ഫണ്ടിന്റെ നടത്തിപ്പ് സംബന്ധിച്ച് ഉടൻ പദ്ധതി തയാറാക്കും.

Follow us on

Related News