പ്രധാന വാർത്തകൾ
സിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങിസ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകുംഅങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽ

10,12 ക്ലാസുകളിൽ കൂടുതൽ ഭാഷകൾ പഠിക്കണം: നാഷണൽ ക്രെഡിറ്റ് ഫ്രെയിം വർക്കിൽ കാതലായ മാറ്റങ്ങൾ

Feb 1, 2024 at 7:30 pm

Follow us on

തിരുവനന്തപുരം:സെക്കന്ററി, ഹയർ സെക്കന്ററി വിഭാഗങ്ങളിലെ അക്കാദമിക് ഘടനയിൽ പരിഷ്കാരങ്ങൾ നടപ്പിലാക്കാൻ സിബിഎസ്ഇ ഒരുങ്ങുന്നു. സ്കൂൾ വിദ്യാഭ്യാസത്തിലെ നാഷണൽ ക്രെഡിറ്റ് ഫ്രെയിം വർക്കിൽ കാതലായ മാറ്റങ്ങളാണ് സിബിഎസ്ഇ കൊണ്ടുവരുന്നത്. പത്താം ക്ലാസിൽ 3 ഭാഷകൾ പഠിക്കാൻ നിർദേശമുണ്ട്. നിലവിൽ പത്താം ക്ലാസിൽ രണ്ട് ഭാഷാ വിഷയങ്ങളാണ് പഠിക്കാനുള്ളത്. ഇത് മൂന്നെണ്ണമാക്കും. ഈ മുന്ന് ഭാഷകളിൽ രണ്ടെണ്ണം ഇന്ത്യൻ ഭാഷ ആവണം എന്നും നിർദേശമുണ്ട്. പന്ത്രണ്ടാം ക്ലാസിലും കൂടുതൽ ഭാഷ പഠിക്കണം. നിലവിൽ ഒരു ഭാഷയാണ് പന്ത്രണ്ടാം ക്ലാസിൽ പഠിക്കേണ്ടത്. പുതിയ നിർദേശം അനുസരിച്ച് ഇത് രണ്ടെണ്ണമാവും. ഇതിൽ ഒരെണ്ണം മാതൃഭാഷയായിരിക്കും. മറ്റൊരു നിർദേശം 12-ാം ക്ലാസിൽ വിദ്യാർത്ഥികൾക്ക് 6 വിഷയങ്ങളിൽ വിജയം വേണം എന്നതാണ്. 10-ാം ക്ലാസിൽ അഞ്ച് വിഷയങ്ങളിൽ വിജയം ഉണ്ടാവണം.

Follow us on

Related News