പ്രധാന വാർത്തകൾ
കെ-ടെറ്റ് യോഗ്യത ഉത്തരവ് മരവിപ്പിച്ചു: സർക്കാർ സുപ്രീംകോടതിയിൽ റിവ്യൂ ഹർജി നൽകുംകേരള പബ്ലിക് സർവിസ് കമീഷൻ നിയമനം: വി​വി​ധ ത​സ്തി​ക​ക​ളി​ലാ​യി ഒട്ടേറെ ഒഴിവുകൾഅധ്യാപകരുടെKTET യോഗ്യത സംബന്ധിച്ച പുതുക്കിയ മാർഗ നിർദ്ദേശങ്ങൾ: ഉത്തരവിറങ്ങികേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഈ വർഷത്തെ വാ​ർ​ഷി​ക പ​രീ​ക്ഷാ ക​ല​ണ്ട​ർ5ലെ പ്ലസ്ടു ഹിന്ദി പരീക്ഷാ സമയത്തിൽ മാറ്റംകെടെറ്റ്: അപേക്ഷിക്കാനുള്ള സമയപരിധി 7ന് അവസാനിക്കുംപുതിയ വർഷം മുതൽ സ്‌കൂളുകളിൽ പരിഷ്‌ക്കാരം: വേനലവധി മാറ്റുമോ?മദർ തെരേസ സ്കോളർഷിപ്പിന് അപേക്ഷ നൽകാനുള്ള സമയപരിധി 9 ന് അവസാനിക്കുംപ്രതിമാസം 10,000 രൂപ വീതം 3 വർഷം ധനസഹായം: CM സ്കോളർഷിപ്പ് ആരംഭിച്ചുഉജ്ജ്വല ബാല്യം പുരസ്‌കാര വിതരണം ജനുവരി 2ന്

ഹയർ സെക്കന്ററി അധ്യാപക സ്ഥാനക്കയറ്റത്തിന് ‘സെറ്റ്’ മുൻഗണന: ഉത്തരവ് പിൻവലിച്ചു

Jan 31, 2024 at 7:02 pm

Follow us on

തിരുവനന്തപുരം:ഹയർ സെക്കന്ററി അധ്യാപക തസ്തികളിലേക്കുള്ള സ്ഥാനക്കയറ്റത്തിന് ‘സെറ്റ്’ യോഗ്യതയുള്ളവർക്ക് മുൻഗണന നൽകിക്കൊണ്ടുള്ള ഉത്തരവ് സർക്കാർ പിൻവലിച്ചു. ഹൈസ്കൂൾ അധ്യാപക-അനധ്യാപക തസ്തികകളിൽ ഉള്ളവർക്ക് ഹയർ സെക്കന്ററി അധ്യാപക തസ്തികളിലേക്കുള്ള സ്ഥാനക്കയറ്റത്തിന് ‘സെറ്റ്’ യോഗ്യത മുൻഗണനയായി നിശ്ചയിച്ചുകൊണ്ട് കഴിഞ്ഞമാസം പുറപ്പെടുവിച്ച സർക്കാർ ഉത്തരവാണ് പിൻവലിച്ചത്.
ഹയർ സെക്കന്ററി അധ്യാപക യോഗ്യതയായ ‘സെറ്റ്’ നേടിയവർ ഹൈസ്കൂ‌ൾ തലത്തിൽ ഏറെയുണ്ടെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഇവർക്ക് മുൻഗണന നൽകാൻ തീരുമാനിച്ചത്. ഹൈസ്കൂൾ വിഭാഗത്തിൽ 10 വർഷം സർവീസുള്ളവർക്ക് ഹയർ സെക്കന്ററി സ്‌ഥാനക്കയറ്റത്തിനു ‘സെറ്റ്’ യോഗ്യതയിൽ ഇളവുണ്ട്. എന്നാൽ സെറ്റ് യോഗ്യത ഉള്ളവരുടെ അഭാവത്തിൽ മാത്രം 10 വർഷ സർവീസുള്ളവരെ പരിഗണിക്കാനാണ് ഉത്തരവ് വന്നത്. ഈ ഉത്തരവാണ് പിൻവലിച്ചത്. ഉത്തരവ് പിൻവലിച്ചതിനെതിരെ ഓൾ കേരള സെറ്റ് ഹോൾഡേഴ്സ് സംഘടന മുഖ്യമന്ത്രിക്കു നിവേദനം നൽകി.

Follow us on

Related News