തിരുവനന്തപുരം:നെടുമങ്ങാട് പെരിങ്ങമ്മല അല്ലാമ ഇഖ്ബാൽ കോളജിലെ 2021 – 23 എംബിഎ ബാച്ച് പുറത്തിറങ്ങി. കോളേജ് ഡയറക്ടർ ഡോ. എം എച്ച് സലീമിന്റെ അധ്യക്ഷതയിൽ നടന്ന ബിരുദധാന ചടങ്ങ് ഇക്ബാൽ കോളേജ് ട്രസ്റ്റ് അഡ്മിനിസ്ട്രേറ്റർ ഡോ. എം അബ്ദുൽ സമദ് ഉദ്ഘാടനം ചെയ്തു. ഡോ. രാഖിം രജ് മുഖ്യാതിഥിയായിരുന്നു. 2003 ൽ സ്ഥാപിച്ച കോളേജിന്റെ പത്തൊൻപതാം ബാച്ചിലെ വിദ്യാർത്ഥികൾക്കുള്ള ബിരുദദാനമാണ് നടന്നത്. ഇക്ബാൽ ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പൽ ഡോ. റസീന, ഇഖ്ബാൽ ട്രെയിനിങ് കോളേജ് പ്രിൻസിപ്പൽ ഡോ. സുരേഷ്, സെൽവരാജൻ, ഡോ. വി കെ ഷൈനി, ഡോ.സഞ്ജയ് ഭാസ്കരൻ, വിശ്വനാഥൻ, അബ്ദുൽ സഫീർ, ഡോ. ധന്യ, സുഹറ, അർച്ചന, സുബി ഖാൻ, സുധീർ, അനൂപ്, ഷാഹിദ തുടങ്ങിയവർ പങ്കെടുത്തു.

പാതിരാമണലില്‍ മാലിന്യം നീക്കി കണ്ടല്‍ നട്ട് എംജി വിദ്യാര്‍ഥികള്‍
തിരുവനന്തപുരം:അന്താരാഷ്ട്ര കണ്ടല്‍ ദിനാചരണത്തിന്റെ ഭാഗമായി പാതിരാമണലില്‍ മാലിന്യം നീക്കി കണ്ടല്‍...