തിരുവനന്തപുരം: ന്യൂഡൽഹി എൻടിപിസി ലിമിറ്റഡിൽ അസിസ്റിൻ്റ് എക്സിക്യൂട്ടീവ് ( ഓപ്പറേഷൻസ്) ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 223 ഒഴിവുകളാണുള്ളത്. 3 വർഷ നിയമനത്തിലേക്കാണ് അപേക്ഷ ക്ഷണിക്കുന്നത്. ഇലക്ട്രിക്കൽ / മെക്കാനിക്കലിൽ ബി ടെക് ബിരുദമുള്ളവർക്കും ഒരു വർഷം പരിചയമുള്ളവർക്കും , 35 വയസ്സിൽ കൂടാത്തവർക്കും അപേക്ഷിക്കാം . 55000 രൂപയാണ് ശമ്പളം. അപേക്ഷകൾ അയക്കേണ്ട അവസാന തീയതി ഫെബ്രുവരി 8. അപേക്ഷാഫീസ് 300 രൂപ പട്ടിക വിഭാഗത്തിലുള്ളവർക്കും , ഭിന്ന ശേഷി, വിമുക്തഭട , വനിത തുടങ്ങിയവർക്കും ഫീസില്ല. കൂടുതൽ വിവരങ്ങൾക്ക് http://careers.ntpc.co.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
കിഫ്‌ബിയിൽ ടെക്നിക്കൽ അസിസ്റ്റന്റ് ട്രെയിനി നിയമനം: 12ഒഴിവുകൾ
തിരുവനന്തപുരം:കേരളത്തിലെ പ്രധാന പദ്ധതികൾ എല്ലാം നടപ്പാക്കുന്ന കേരള...









