തിരുവനന്തപുരം:സംസ്ഥാനത്തെ സ്കൂളുകളിൽ കെട്ടിക്കിടക്കുന്ന ഇലക്ട്രോണിക് മാലിന്യവും (ഇ-വേസ്റ്റ്) ഉപയോഗശൂന്യമായ മറ്റ് ഖരമാലിന്യങ്ങളും ശാസ്ത്രീയമായി തരംതിരിച്ച് നിർമാർജനം ചെയ്യാൻ നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. മാലിന്യനിർമാർജനത്തിന് ആറുമാസത്തിനകം നടപടി സ്വീകരിക്കണമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കമ്മീഷൻ നിർദേശം നൽകി. സ്കൂളുകളിൽ ഇ-വേസ്റ്റ് കെട്ടിക്കിടക്കുന്നതുമായി ബന്ധപ്പെട്ട് കൈറ്റ് മേധാവിയിൽ നിന്ന് കമ്മീഷൻ റിപ്പോർട്ട് കൈപ്പട്ടിയിരുന്നു. 2017ൽ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവുപ്രകാരം സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഇ-മാലിന്യങ്ങൾ ക്ലീൻ കേരള കമ്പനി വഴി ശാസ്ത്രീയമായി നിർമാർജനം ചെയ്യുന്നതിന് സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് സൂചിപ്പിച്ചിരുന്നു. 2019 ജൂൺ 14 വരെ സ്കൂളുകളിൽ നിന്ന് 741 ഇ -മാലിന്യം നിർമാർജനം ചെയ്തിരുന്നതായി റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നു. എന്നാൽ ഇതിനുശേഷം മാലിന്യനിർമാർജനം ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ.
സംസ്ഥാന സ്കൂൾ കായികമേള: ചീഫ് മിനിസ്റ്റഴ്സ് എവർ – റോളിങ് ട്രോഫി മുഖ്യമന്ത്രി കൈമാറി
തിരുവനന്തപുരം:ഒളിമ്പിക്സ് മാതൃകയിൽ സംഘടിപ്പിക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയുടെ...