പ്രധാന വാർത്തകൾ
എംഎസ് സൊല്യൂഷൻസിനെതിരെ കൂടുതൽ പരാതികൾ: അന്വേഷണം തുടങ്ങിചോദ്യങ്ങൾ ചോർത്തി അത് ‘പ്രവചനം’ ആക്കുന്നു: പിന്നിൽ വലിയ കച്ചവട തന്ത്രം സ്കൂൾ പരീക്ഷ ചോദ്യപ്പേപ്പർ മുൻകൂട്ടി യുട്യൂബ് ചാനലിൽ: കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കുംമന:പാഠം പഠിച്ചുമാത്രം സ്കൂ​ൾ പ​രീ​ക്ഷ എഴുതരുത്: വിദ്യാർത്ഥിയുടെ പഠ​ന മികവ്  പരിശോധിക്കണം പരീക്ഷകളുടെ ചോദ്യങ്ങൾ മുൻകൂട്ടി സ്വകാര്യ ഓൺലൈൻ മാധ്യമങ്ങളിൽ: കർശന നടപടി വേണമെന്ന് അധ്യാപകർ എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനംഎസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് ഇനിമുതൽ മാറ്റാം: കേരള വിദ്യാഭ്യാസചട്ടം ഭേദഗതി ചെയ്തുഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷകൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കിസിയുഇടി-യുജിയിൽ ഈ വർഷം 37 വിഷയങ്ങൾ: പരീക്ഷാസമയവും നിജപ്പെടുത്തി

കഴിഞ്ഞ ക്ലസ്റ്റർ പരിശീലനത്തിൽ പങ്കെടുക്കാത്ത അധ്യാപകർക്കായി ഫെബ്രുവരി 17ന് പ്രത്യേക ക്ലസ്റ്റർ യോഗം

Jan 30, 2024 at 3:30 pm

Follow us on

തിരുവനന്തപുരം:കഴിഞ്ഞ ക്ലസ്റ്റർ പരിശീലന യോഗത്തിൽ പങ്കെടുക്കാത്ത അധ്യാപകർക്കായി ഫെബ്രുവരി 17ന് പ്രത്യേക ക്ലസ്റ്റർ യോഗം നടത്തുമെന്ന് മന്ത്രി വി.ശിവൻകുട്ടി. രാവിലെ 9 30 മുതൽ 4.30 വരെയാണ് പരിശീലന യോഗം. കഴിഞ്ഞ ക്ലസ്റ്റർ യോഗത്തിൽ പങ്കെടുക്കാതിരുന്ന എല്ലാ അധ്യാപകരും ഈ യോഗത്തിൽ പങ്കെടുക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചു. സംസ്ഥാനത്തെ അധ്യാപകർക്കുള്ള മൂന്നാം ക്ലസ്റ്റർ പരിശീലന യോഗത്തിൽ ആകെ 1,32,346 അധ്യാപകരാണ് പങ്കെടുത്തത്. എൽ പി വിഭാഗത്തിൽ 52,564 അധ്യാപകർ പങ്കെടുത്തു. മൊത്തം പങ്കെടുക്കേണ്ട അധ്യാപകരുടെ 90.25% ആണിത്. യു പി വിഭാഗത്തിൽ 39,568 അധ്യാപകർ ആണ് പരിശീലന പരിപാടിയിൽ പങ്കെടുത്തത്. ഇത് ആകെ പങ്കെടുക്കേണ്ട അധ്യാപകരിൽ 88.89% വരും. ഹൈസ്‌കൂൾ വിഭാഗത്തിൽ 40,214 അധ്യാപകർ ക്‌ളസ്റ്റർ പരിശീലനത്തിൽ പങ്കെടുത്തു. മൊത്തം പങ്കെടുക്കേണ്ട അധ്യാപകരിൽ 86.95% ആണിത്. മൂന്ന് വിഭാഗങ്ങളിലായി ആകെ 17,373 പേര് പങ്കെടുത്തില്ല.
ക്ലസ്റ്റർ കേന്ദ്രങ്ങൾ അധ്യാപകരുടെ എണ്ണത്തിൻ്റെയും വിഷയത്തിൻ്റെയും അടിസ്ഥാനത്തിൽ ജില്ലകളിൽ ക്രമീകരിക്കും. കഴിഞ്ഞ ക്ലസ്റ്റർ സംബന്ധിച്ചും പങ്കെടുക്കാത്ത അധ്യാപകരെ സംബന്ധിച്ചും വിശദമായ റിപ്പോർട് മൂന്നു ദിവസത്തിനുള്ളിൽ ഡി ഡിമാർ നൽകണം.ക്ലസ്റ്ററിന് മുന്നോടിയായി ഫെബ്രുവരി 6 ന് രാവിലെ 10:30 ന് DDE,DPC,DEO,AEO,BPC മാർ എന്നിവരുടെ യോഗം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ ഓൺലൈനായി ചേരുന്നതാണ്.

Follow us on

Related News